Image

അമിത് ഷായ്ക്കു പിന്നാലെ കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പയ്കും ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന് കോവിഡ്

Published on 02 August, 2020
അമിത് ഷായ്ക്കു പിന്നാലെ കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പയ്കും ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന് കോവിഡ്

ബംഗലൂരു/ലക്‌നൗ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ കര്‍ണാക മുഖ്യമ്രന്തി ബി.എസ് യെദിയൂരപ്പയ്ക്കും ഉത്തര്‍പ്രദേശ് ബി.ജെ.പി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിംഗിനും രോഗം സ്ഥിരീകരിച്ചു. 

ഇന്നലെ നേരിയ പനി അനുഭവപ്പെട്ട അമിത് ഷായ്ക്ക് കൊവിഡ് പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് ആരോഗ്യപ്രശ്‌നങ്ങളും താനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും അമിത് ഷാ അറിയിച്ചു. 

പിന്നാലെയാണ് സ്വതന്ത്രദേവ് സിംഗിന് രോഗം സ്ഥിരീകരിച്ചത്. ചെറിയ ലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയതായി അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. 
താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്നും ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ പരിശോധന നടത്തണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

രാത്രിയോടെയാണ് യെദിയൂരപ്പയുടെ പരിശോധനാ ഫലം വന്നത്. രോഗലക്ഷണങ്ങളൊന്നുമില്ല. യെദിയൂരപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക