Image

ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളുടെ സ്വര്‍ണക്കടത്ത് അന്വേഷിച്ച ഡിആര്‍ഐ ഓഫീസില്‍ കവര്‍ച്ചാശ്രമം

Published on 02 August, 2020
ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളുടെ സ്വര്‍ണക്കടത്ത് അന്വേഷിച്ച ഡിആര്‍ഐ ഓഫീസില്‍ കവര്‍ച്ചാശ്രമം

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെട്ട സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ച ഡി.ആര്‍.ഐ. യൂണിറ്റിന്റെ ഓഫീസില്‍ കവര്‍ച്ചാശ്രമം. ഞായറാഴ്ച ഉച്ചയ്ക്ക് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തെ ഓഫീസില്‍ എത്തിയപ്പോഴാണ് കവര്‍ച്ചാശ്രമം നടന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ പോലീസില്‍ വിവരമറിയിച്ചു. 

ഓഫീസിന്റെ മുന്നിലേയും പിന്നിലേയും വാതില്‍ തുറന്ന നിലയിലാണുണ്ടായിരുന്നത്.  ഓഫീസിനുള്ളിലെ മേശകളും കസേരുകളും അലങ്കോലമായി കിടക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. 

ഇന്നലെ രാത്രിയാണ് മോഷണശ്രമം നടന്നതെന്ന് കരുതുന്നു. ഓഫീസില്‍ നിന്നും രേഖകള്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം കസ്റ്റംസ് ഉദ്യോഗസ്ഥനായ രാധാകൃഷ്ണ പിള്ള എന്നിവരുള്‍പ്പെട്ട 2019-ലെ സ്വര്‍ണക്കടത്ത് കേസ് അന്വേഷിച്ചത് തിരുവനന്തപുരം ഡിആര്‍ഐ യൂണിറ്റ് ആയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ ഏറ്റെടുത്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക