Image

ഐ.പി.എല്‍ സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യു.എ.ഇയില്‍

Published on 02 August, 2020
ഐ.പി.എല്‍ സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യു.എ.ഇയില്‍

ന്യൂഡല്‍ഹി: ഐ.പി.എല്ലിന്റെ 13-ാം സീസണ്‍ യു.എ.ഇയില്‍ നടത്താന്‍ ബി.സി.സി.ഐക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചു. ഇതു പ്രകാരം സെപ്റ്റംബര്‍ 19-ന് ടൂര്‍ണമെന്റ് ആരംഭിക്കും. നവംബര്‍ 10-നാണ് ഫൈനല്‍. ഞായറാഴ്ച ചേര്‍ന്ന ഐ.പി.എല്‍ ഭരണസമിതി യോഗത്തിനു ശേഷമാണ് വിശദാംശങ്ങള്‍ ലഭ്യമായത്

ഓഗസ്റ്റ് 26-ന് ശേഷം ഫ്രാഞ്ചൈസികള്‍ക്ക് ആഭ്യന്തര-വിദേശ താരങ്ങളുമായി ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ യു.എ.ഇയിലേക്ക് പറക്കാം. ടൂര്‍ണമെന്റിന്റെ പ്രാരംഭ ഘട്ടത്തില്‍ യു.എ.ഇയിലെ വേദികളില്‍ കാണികളെ പ്രവേശിപ്പിക്കില്ല. എന്നാല്‍ പിന്നീട് യു.എ.ഇ സര്‍ക്കാരിന്റെ അംഗീകാരത്തിന് വിധേയമായി പരിമിതമായ കാണികളെ അനുവദിക്കാം.

ഫ്രാഞ്ചൈസികള്‍ക്ക് 24 കളിക്കാരടങ്ങുന്ന സ്‌ക്വാഡിനെ അനുവദിക്കും. ടൂര്‍ണമെന്റിനിടെ ഏതെങ്കിലും കളിക്കാരന് അസുഖം വന്നാല്‍ പകരം താരത്തെ കൊണ്ടുവരാന്‍ ഫ്രാഞ്ചൈസികളെ അനുവദിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക