Image

ബാലഭാസ്കറിന്റെ മരണം : സി.ബി.ഐ എഫ്.ഐ.ആര്‍ കോടതിയില്‍ സമര്‍പ്പിച്ചു

Published on 03 August, 2020
ബാലഭാസ്കറിന്റെ മരണം : സി.ബി.ഐ എഫ്.ഐ.ആര്‍ കോടതിയില്‍ സമര്‍പ്പിച്ചു

തിരുവനന്തപുരം • സംഗീതഞ്ജന്‍ ബാലഭാസ്കര്‍, മകള്‍ തേജസ്വിനി എന്നിവരുടെ മരണം അന്വേഷിക്കുന്ന സി.ബി.ഐ അന്വേഷണ സംഘം സമര്‍പ്പിച്ച എഫ്.ഐ.ആര്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ചു.


സിബിഐ സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ടിലും ഡ്രൈവര്‍ അര്‍ജുന്‍ തന്നെയാണ് പ്രതി. ബാലഭാസ്‌കറിന്റെ മരണം അപകട മരണമാണോ, മരണത്തില്‍ ഗുഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്നും എസ്.പി. നന്ദകുമാര്‍ നായര്‍ സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ പറയുന്നു.


2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. തൃശൂര്‍ വടക്കുംനാഥന്‍ ക്ഷേത്രത്തില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ തിരുവനന്തപുരം പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപിനു സമീപത്തു വച്ചാണ് അപകടം നടന്നത്. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിക്കും ഡ്രൈവര്‍ അര്‍ജുനും പരുക്കേറ്റിരുന്നു.


2018 സെപ്റ്റംബര്‍ 25ന് മംഗലാപുരം പൊലീസ് റജിസ്റ്റര്‍ ചെയ്‌ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു. എന്നാല്‍ അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി ബാലഭാസ്കറിന്റെ പിതാവ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചതോടെയാണ് കേസ് സി.ബി.ഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക