Image

മാസ്‌ക്ക് ധരിക്കാത്തവര്‍ക്ക് പിഴ; ഒറ്റ ദിവസം ഖജനാവില്‍ എത്തിയത് 13 ലക്ഷത്തോളം രൂപ

Published on 03 August, 2020
മാസ്‌ക്ക് ധരിക്കാത്തവര്‍ക്ക് പിഴ; ഒറ്റ ദിവസം ഖജനാവില്‍ എത്തിയത് 13 ലക്ഷത്തോളം രൂപ

തിരുവനന്തപുരം: മാസ്‌ക്ക് ധരിക്കാത്ത 6405 പേരില്‍ നിന്നും സംസ്ഥാന സര്‍ക്കാരിന് ഇന്നലെ പിഴയായി ലഭിച്ചത് 12 ലക്ഷത്തി എണ്‍പത്തൊരായിരം രൂപ. നിയമലംഘനം നടത്തിയ 332 വാഹനങ്ങളും പിടിച്ചെടുത്തു. അതിന്റെ പിഴ വേറെയും. 


ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ 1037 പേര്‍ക്കെതിരെയാണ് ഇന്നലെ കേസെടുത്തത്. 968 പേരാണ് അറസ്റ്റിലായത്.

മാസ്‌ക് ധരിക്കാത്ത 6405 സംഭവങ്ങളാണ് സംസ്ഥാനത്ത് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക