Image

ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ വെന്നിക്കൊടി പാറിച്ച് രണ്ട് മലയാളി സംവിധായികമാര്‍

Published on 03 August, 2020
ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ വെന്നിക്കൊടി പാറിച്ച് രണ്ട് മലയാളി സംവിധായികമാര്‍

ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ വെന്നിക്കൊടി പാറിച്ച് രണ്ട് മലയാളി സംവിധായികമാര്‍. ഗീതു മോഹന്‍ദാസ് ചിത്രം ‘മൂത്തോന്‍’ മൂന്ന് പുരസ്‌കാരമാണ് നേടിയത്. മികച്ച നടനുള്ള പുരസ്‌കാരം നേടി നിവിന്‍ പോളി. മികച്ച നടിയായി ഗാര്‍ഗി ആനന്ദന്‍. മൂത്തോനിലെ അഭിനയത്തിനാണ് നിവിന്‍ പുരസ്‌കാരം നേടിയത്.

ജെ ഗീത ഒരുക്കിയ ‘റണ്‍ കല്യാണി’ എന്ന സിനിമയിലെ അഭിനയത്തിനാണ് ഗാര്‍ഗി പുരസ്‌കാരത്തിന് അര്‍ഹയായത്. റണ്‍ കല്യാണി ഗാര്‍ഗിയുടെ ആദ്യ സിനിമയാണ്. ‘മൂത്തോന്‍’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മൂത്തോനില്‍ മുല്ലയെ അവതരിപ്പിച്ച സഞ്ജന ദിപു മികച്ച ബാലതാരമായി തിരഞ്ഞെടുക്കപ്പെട്ടു.

മൈഥിലി ഭാഷയിലുള്ള ‘ഗമക് ഖര്‍’ എന്ന ചിത്രത്തിന് അച്വല്‍ മിശ്രയ്ക്കാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത്. കോവിഡ് പ്രതിസന്ധിക്കിടെ വെര്‍ച്വല്‍ എഡിഷനായാണ് 20-ാമത് ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ നടന്നത്.

വ്യത്യസ്ത ഇന്ത്യന്‍ ഭാഷകളിലെ 40 കഥാചിത്രങ്ങളും ഒപ്പം ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും മേളയുടെ ഭാഗമായി ഓണ്‍ലൈന്‍ ആയി പ്രദര്‍ശിപ്പിച്ചു. ജൂലൈ 24-ന് ആരംഭിച്ച ചലച്ചിത്രോത്സവം ഇന്നലെയാണ് സമാപിച്ചത്. കഴിഞ്ഞ വര്‍ഷം ടൊറന്റോ ഫിലിം ഫെസ്റ്റിവലിലും മൂത്തോന്‍ വലിയ നിരൂപക ശ്രദ്ധ നേടിയിരുന്നു.

ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ വെന്നിക്കൊടി പാറിച്ച് രണ്ട് മലയാളി സംവിധായികമാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക