Image

മെറിന്‍ ജോയിക്ക് ബാഷ്പാഞ്ജലിയുമായി മയാമിയിലെ മലയാളി സമൂഹം

Published on 03 August, 2020
മെറിന്‍ ജോയിക്ക് ബാഷ്പാഞ്ജലിയുമായി മയാമിയിലെ മലയാളി സമൂഹം
മയാമി: അകാലത്തില്‍ വിട പറഞ്ഞ മെറിന്‍ ജോയിക്ക് കണ്ണീര്‍ പ്രണാമമര്‍പ്പിച്ച് മയാമിയിലെ സഹപ്രവര്‍ത്തകരും മലയാളി സമൂഹവും. തോരാത്ത കണ്ണീരുമായി എത്തിയ ബന്ധുമിത്രാദികള്‍ക്കൊപ്പം അന്ത്യാഞ്ജലിയുമായി പ്രകൃതിയും കോരിച്ചോരിയുന്ന മഴയായി പെയ്തു.

ഗാന്ധിജിയുടെ പ്രതിമ സ്ഥാപിച്ച നഗരമെന്ന നിലയില്‍ മലയാളികള്‍ക്ക് പരിചിതമായ ഡേവിയിലെ ജോസഫ് സ്‌കാരനോ ഫ്യുണറല്‍ ഹോമില്‍ പൊതുദര്‍ശനത്തിന് നിരവധി പേരെത്തി. പതിനായിരങ്ങള്‍ ക്‌നാനായ വോയിസിന്റെ തത്സമയ സം പ്രേക്ഷണത്തിലൂടെ ലോകമെങ്ങു നിന്നും മെറിന് യാത്രാമൊഴി ചൊല്ലി.

ബുധനാഴ്ച്ച ടാമ്പയില്‍ സംസ്‌കാരത്തിന് മുന്‍പ് കുടുംബാംഗങ്ങള്‍ക്കും മറ്റുമായി ചുരുങ്ങിയ സമയമേ പൊതുദര്‍ശനം ഉണ്ടാകൂ. അതിനാല്‍ ഫലത്തില്‍ ഇത് അവസാനത്തെ വിടപറയലായി.

പ്രസാദവതിയായി ചിരിച്ചു നില്‍ക്കുന്ന മെറിന്റെ ചിത്രത്തിന് സമീപം കാസ്‌കറ്റില്‍ ഉറങ്ങുന്നത് പോലെ മെറിന്‍. മഹാദുരന്തം ഏറ്റുവാങ്ങിയ ആ കൊച്ചു ജീവന്‍ അനുഭവിച്ച പീഡനപര്‍വത്തിന്റെ ലാഞ്ചനയൊന്നും പുറത്തു കാണാനായില്ല.

ഉച്ചയ്ക്ക് 2 മുതല്‍ 6 വരെ നടന്ന പൊതുദര്‍ശനത്തില്‍ വിവിധ സഭകളിലെ വൈദികര്‍ പങ്കെടുത്തു. ഫാ. ബിന്‍സ് ചേത്തലില്‍, ഫാ. ജോണ്‍സ്റ്റി തച്ചാറ തുടങ്ങിയവര്‍ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കി.

ഇന്ത്യയില്‍ സമയം രാത്രി 11.30 മുതല്‍ പുലര്‍ച്ചെ 3.30 വരെ ആയിരുന്നു പൊതുദര്‍ശനം. മോനിപ്പള്ളിയിലെ വീട്ടില്‍ പിതാവ് ജോയി, അമ്മ മേഴ്‌സി, സഹോദരി മീര, രണ്ടു വയസുള്ള പുത്രി നോറ എന്നിവരും ബന്ധുക്കളും അത് കണ്ട് കണ്ണീര്‍ വാര്‍ത്തു.

സംഘടനാ പ്രവര്‍ത്തകര്‍ക്ക് പുറമെ ബ്രോവാര്‍ഡ് കൗണ്ടി മേയര്‍ ഡെയ്ല്‍ ഹോല്‍നസ് ഉള്‍പ്പടെ ഏതാനും മുഖ്യധാര ഉദ്യോഗസ്ഥര്‍ മുഴുവന്‍ സമയവും പങ്കെടുത്തു. കോവിഡ് മഹാമാരിയില്‍ ജനം വലയുമ്പോള്‍ അതിനെ സധൈര്യം നേരിട്ട മാലാഖയാണു വിടപറഞ്ഞതെന്നു മേയര്‍ പറഞ്ഞു. രണ്ടു മില്യന്‍ വരുന്ന ബ്രോവാര്‍ഡിലെ ജനസമൂഹം മെറിന്റെ ത്യാഗം വിസ്മരിക്കില്ല.

ബ്രോവര്‍ഡ് കൗണ്ടി ക്ലാര്‍ക്ക് ഓഫ് ദി കോര്‍ട്ട് ബ്രെണ്ട ഫോര്‍മാന്‍, കൗണ്ടി ജഡ്ജ് ഇയാന്‍ റിച്ചാര്‍ഡ്‌സ്, സ്‌കൂള്‍ ബോര്‍ഡ് അമഗം റോബിന്‍ ബാര്‍ട്ടല്മാന്‍, ഡെവി മേയര്‍ ജൂഡി പോളിന്റെ പ്രതിനിധി തുടങ്ങിയവരും പങ്കെടുത്തു.

നഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ബോബി വര്‍ഗീസും അനുശോചനമര്‍പ്പിച്ചവരില്‍ ഉള്‍പ്പെടുന്നു. ഏഴു മാസത്തോളമായി മെറിന്‍ താമസിച്ചിരുന്ന വീട്ടിലെ ഗ്രുഹനാഥയും സഹപ്രവര്‍ത്തകയുമായ മിനിമോള്‍ ചൊറിയ മാക്കല്‍, പുത്രന്‍ മെല്കി ബൈജു, എബി തെക്കനാട്ട്, ലോറന്‍സ് മുടിയക്കുന്നേല്‍ എന്നിവര്‍ സംഭവം നടന്നതു മുതല്‍ സജീവമായി രംഗത്തുണ്ടായിരുനു. സാജന്‍ കുര്യന്‍, സുനില്‍ തൈമറ്റം, കേരള സമാജം പ്രസിഡന്റ് ജോജി ജോണ്‍, ഉണ്ണിക്രുഷ്ണന്‍ തുടങ്ങിയവര്‍ സഹായഹസ്തവുമായെത്തിയവരില്‍ ചിലര്‍ മാത്രം.

മൃതദേഹം ബുധാനാഴ്ച റ്റാംപയിലെ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് പള്ളിയിലേക്ക് സംസ്‌കാര ശുശ്രൂഷകള്‍ക്കായി എത്തിക്കും. രാവിലെ 11 മുതല്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടിന് ഹില്‍സ്‌ബൊറൊ മെമ്മോറിയല്‍ സെമിത്തേരിയില്‍ അടക്കം ചെയ്യും.

ഈ ചടങ്ങുകളും ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്.

നാളെ വൈകിട്ട് മോനിപ്പള്ളി തിരുഹൃദയ പള്ളിയില്‍ കുടുംബാംഗങ്ങള്‍ പങ്കെടുക്കുന്ന പ്രത്യേക കുര്‍ബാനയും പ്രര്‍ഥനയും നടത്തുന്നുണ്ട്.
മെറിന്‍ ജോയിക്ക് ബാഷ്പാഞ്ജലിയുമായി മയാമിയിലെ മലയാളി സമൂഹംമെറിന്‍ ജോയിക്ക് ബാഷ്പാഞ്ജലിയുമായി മയാമിയിലെ മലയാളി സമൂഹംമെറിന്‍ ജോയിക്ക് ബാഷ്പാഞ്ജലിയുമായി മയാമിയിലെ മലയാളി സമൂഹംമെറിന്‍ ജോയിക്ക് ബാഷ്പാഞ്ജലിയുമായി മയാമിയിലെ മലയാളി സമൂഹംമെറിന്‍ ജോയിക്ക് ബാഷ്പാഞ്ജലിയുമായി മയാമിയിലെ മലയാളി സമൂഹംമെറിന്‍ ജോയിക്ക് ബാഷ്പാഞ്ജലിയുമായി മയാമിയിലെ മലയാളി സമൂഹംമെറിന്‍ ജോയിക്ക് ബാഷ്പാഞ്ജലിയുമായി മയാമിയിലെ മലയാളി സമൂഹം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക