Image

ഫൊക്കാനയുടെ 2020-2022 ഭരണ സമിതി തെരഞ്ഞെടുപ്പ് ഫലത്തിന്റ ഔദ്യോഗിക വിഞ്ജാപനമിറക്കി ( ഫ്രാൻസിസ് തടത്തിൽ )

ഫ്രാൻസിസ് തടത്തിൽ Published on 04 August, 2020
ഫൊക്കാനയുടെ 2020-2022 ഭരണ സമിതി തെരഞ്ഞെടുപ്പ്  ഫലത്തിന്റ ഔദ്യോഗിക വിഞ്ജാപനമിറക്കി ( ഫ്രാൻസിസ് തടത്തിൽ )
ന്യൂജേഴ്‌സി: ഫോക്കാനയുടെ 2020-2022 ലെ  ഭാരവാഹികളുടെ തെരെഞ്ഞെടുത്തുകൊണ്ടുള്ള തെരെഞ്ഞടുപ്പ് കമ്മിറ്റിയുടെ  ഔദ്യോഗിക വിജ്ഞാപനം ഇറക്കി. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കുര്യൻ പ്രക്കാനം, കമ്മിറ്റി അംഗങ്ങളായ ഫിലിപ്പോസ് ഫിലിപ്പ്, ബെൻ പോൾ, ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. മാമ്മൻ സി.ജേക്കബ്‌, എന്നിവരാണ് ജോർജി വര്‍ഗീസ് പ്രസിഡണ്ടായുള്ള നാഷണൽ കമ്മിറ്റിയുടെയും രണ്ട് ബോർഡ് ഓഫ്‌ ട്രസ്റ്റീ അംഗങ്ങളെടെയും തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു കൊണ്ട് തെരഞ്ഞെടുപ്പ്  കമ്മറ്റിയും ട്രസ്റ്റീ ബോർഡും സംയുക്തമായി ഔദ്യോഗിക വിഞ്ജാപനമിറക്കിയത്.  

തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നിയമനം മുതൽ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കി, തെരെഞ്ഞെടുക്കപ്പെട്ടവരെ വിജയികളായി പ്രഖ്യാപിച്ചു കൊണ്ടുള്ള വിഞ്ജാപനമിറക്കുന്നതുവരെയുള്ള തെരഞ്ഞെടുപ്പ് പ്രക്രീയയെക്കുറിച്ചു പരാമർശിച്ചുകൊണ്ടുള്ള ഔദ്യോഗിക വിഞ്ജാപനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ക്രമങ്ങളില്‍ ഉണ്ടായിരുന്ന   സുതാര്യതയെക്കുറിച്ച്   പ്രത്യേകം  പരാമർശിക്കുന്നുണ്ട്.

 2020 -2022 ഭരണ സമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റിയെ നിയമിക്കാനുള്ള ചുമതലയുള്ള ട്രസ്റ്റി ബോർഡ് 2020 മാർച്ച് 15 നാണ് കുര്യൻ പ്രക്കാനം ചെയർമാനായുളള തെരഞ്ഞെടുപ്പ് കമ്മിറ്റിയെ നിയമിക്കുന്നത്. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളുടെ ഭാഗമായി 2020 ജൂൺ 10 നാണ്  ഫൊക്കാന ഭരണഘടനയുടെ ആർട്ടിക്കിൾ  X (എ) സെക്ഷൻ 2, സെക്ഷൻ 9 എന്നിവയുടെ ഭാഗമായി വിവിധ സ്ഥാനങ്ങളിലേക്കുള്ള നാമനിർദ്ദേശ പത്രികൾ ക്ഷണിച്ചു കൊണ്ട് വിഞ്ജാപനമിറക്കിയത്.. സെപ്റ്റംബർ 9 നു -തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ  ഭാഗമായി തെരെഞ്ഞെടുപ്പിനു 60 ദിവസം മുൻപ് ആരംഭിച്ച അസോസിയേഷനുകളുടെ അംഗത്വം പുതുക്കുന്നതിനും    ഡെലിഗേറ്റ് ലിസ്റ്റ് സമർപ്പിക്കുന്നതിനുമുള്ള അവസാന തിയതി  ജൂലൈ 11 വരെയായിരുന്നു. നാമനിർദ്ദേശപതിക സമർപ്പിക്കുന്നതിനുള്ള  അവസാന തിയതി തെരെഞ്ഞെടുപ്പിനു 45 ദിവസം മുൻപായ ജൂലൈ 27നുമായിരുന്നു. തെരെഞ്ഞെടുപ്പിനു മുന്നോടിയായി ആകെ 38 അംഗ സംഘടനകൾ അംഗത്വം പുതുക്കിയിരുന്നു.

28 നു തെരഞ്ഞെടുപ്പ് കമ്മിറ്റി കൂടി നാമനിർദ്ദേശപത്രികകൾ സൂക്ഷ്മ പരിശോധന നടത്തിയായപ്പോൾ ഓരോ സ്ഥാനത്തേക്കും ഓരോ പത്രികകൾ വീതമാണ് ഉണ്ടായിരുന്നത്. 38 പത്രികകൾ ഉണ്ടായിരുന്നതിൽ മൂന്ന് പത്രികകൾ മതിയായ രേഖകൾ ഇല്ലാത്തതിനാൽ തള്ളിക്കളയുകയും ബാക്കി വന്ന 35 പേരെ വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തു.ഒരു സ്ഥാനത്തേക്കുപോലും  മത്സരമില്ലെന്നു കണ്ടതിനെ തുടർന്ന് പത്രിക സമർപ്പിക്കപ്പെട്ടവരെല്ലാവരും തെരഞ്ഞെടുക്കപ്പെട്ടതായി ജൂലൈ 28 നു വൈകുന്നേരം സൂം മീറ്റിംഗ്‌ വിളിച്ചു പ്രഖ്യാപിക്കാൻ തെരെഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.

അന്ന് വൈകുന്നേരം ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന സൂം മീറ്റിംഗിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കുര്യൻ പ്രക്കാനം വിജയികളെ പ്രഖ്യാപിച്ചു.മീറ്റിംഗിൽ  വിവിധ അസോസിയേഷനുകളിൽപ്പെട്ട അംഗീകൃത ഡെലിഗേറ്റുമാരായ 250 ൽ പരം വോട്ടർമാരും മാധ്യമ പ്രവർത്തകരും പങ്കെടുത്തിരുന്നു.മീറ്റിംഗിന്റെ ഭാഗമായി നടന്ന സംവാദത്തിൽ തെരെഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥികൾക്കെതിരായി യാതൊരു  പരാതികളോ പരാമർശങ്ങളോ ഉണ്ടായിരുന്നില്ല.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം തെരഞ്ഞെടുപ്പ്  കമ്മിറ്റി അംഗങ്ങളായ ഫിലിപ്പോസ് ഫിലിപ്പ്, ബെൻ പോൾ എന്നിവരുടെ സാന്നിധ്യത്തിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കുര്യൻ പ്രക്കാനം മുൻപാകെ പുതിയ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ജൂലൈ 29 മുതലാണ് പുതിയ കമ്മിറ്റി അധികാരത്തിൽ വന്നത്.പുതുതായി തെരെഞ്ഞെടുക്കപ്പെട്ട 2020-2022 വർഷത്തെ കമ്മിറ്റി ഭാരവാഹികൾക്ക് എല്ലാവിധ പിന്തുണയും നൽകണമെന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. മാമ്മൻ സി.ജേക്കബ്‌, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കുര്യൻ പ്രക്കാനം, കമ്മിറ്റി അംഗങ്ങളായ ഫിലിപ്പോസ് ഫിലിപ്പ്, ബെൻ പോൾ എന്നിവർ അഭ്യർത്ഥിച്ചു. 

തെരെഞ്ഞെടുക്കപ്പെട്ട മുഴുവൻ ഭാരവാഹികളുടെയും പേരു വിവരങ്ങൾക്കായി pdf ലിസ്റ്റ് കാണുക.
ഫൊക്കാനയുടെ 2020-2022 ഭരണ സമിതി തെരഞ്ഞെടുപ്പ്  ഫലത്തിന്റ ഔദ്യോഗിക വിഞ്ജാപനമിറക്കി ( ഫ്രാൻസിസ് തടത്തിൽ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക