ഹൈദരബാദ്: റിപ്പബ്ലിക് ടി.വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസാമിയെ കുറിച്ചുള്ള സിനിമ പ്രഖ്യാപിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. തന്റെ ട്വിറ്ററിലൂടെയാണ് പുതിയ സിനിമ രാം ഗോപാല്‍ വര്‍മ്മ പ്രഖ്യാപിച്ചത്.
‘അര്‍ണബ് ; ദ ന്യൂസ് പ്രോസ്റ്റിട്യൂട്ട്’എന്ന പേരിലാണ് രാം ഗോപാല്‍ വര്‍മ്മ സിനിമ പ്രഖ്യാപിച്ചത്., ‘അദ്ദേഹത്തെക്കുറിച്ചുള്ള എന്റെ സിനിമയുടെ പേര് ‘അര്‍ണബ്: ദി ന്യൂസ് പ്രോസ്റ്റിട്യൂട്ട്’. അദ്ദേഹത്തെ വിശദമായി പഠിച്ച ശേഷം, ടാഗ്ലൈന്‍ ന്യൂസ് പിമ്പാണോ ന്യൂസ് പ്രോസ്റ്റിട്യൂട്ട്’ ആണാ വേണ്ടതെന്ന് ആലോചിച്ചു, രണ്ടും പ്രസക്തമാണെങ്കിലും ഞാന്‍ ഒടുവില്‍ പ്രോസ്റ്റിട്യൂട്ട്’ മതിയെന്ന് തീരുമാനിച്ചു എന്നാണ് രാം ഗോപാല്‍ വര്‍മ്മ ട്വിറ്റ് ചെയ്തത്.
സുഷാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് അര്‍ണബ് ബോളിവുഡിനെ മുഴുവന്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുകയാണെന്നും രാം ഗോപാല്‍ വര്‍മ്മ ആരോപിച്ചു.