Image

കനത്ത മഴ; കോതമംഗലത്ത് ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ടു

Published on 04 August, 2020
കനത്ത മഴ; കോതമംഗലത്ത് ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ടു

കോതമംഗലം: കനത്ത മഴയില്‍ പൂയംകുട്ടിപ്പുഴയില്‍ വെള്ളമേറിയതോടെ ഒറ്റപ്പെട്ട് കോതമംഗലത്തെ ആദിവാസി ഊരുകള്‍. മണികണ്ടംചാലിലേക്കുള്ള ചപ്പാത്ത് വെള്ളത്തില്‍ മുങ്ങിയതോടെ മണികണ്ടംചാല്‍, വെള്ളാരംകുത്ത്, ഉറിയംപെട്ടി ഉള്‍പ്പെടെയുള്ള ഗ്രാമങ്ങളാണ് ഒറ്റപ്പെട്ടത്.

അശാസ്ത്രീയമായി പണിത മണികണ്ടംചാല്‍ ചപ്പാത്ത് മഴ കനക്കുന്നതോടെ മുങ്ങുന്നത് പതിവാണ്. ഇതിനെതിരേ വര്‍ഷങ്ങളായി പ്രതിഷേധമുയര്‍ത്തിയിട്ടും ?കൈവരി പോലും നിര്‍മിക്കാനുള്ള നടപടി ഉണ്ടായിട്ടില്ല. 

ചപ്പാത്ത് മുങ്ങിയതോടെ രാവിലെ വനമേഖലയിലേക്ക് പോയവരും ഗ്രാമങ്ങളില്‍ നിന്ന് പുറത്തുപോയവരും തിരികെയെത്താന്‍ ഏറെ ബുദ്ധിമുട്ടി. അപകടരമായ സാഹചര്യത്തില്‍ ചപ്പാത്ത് മുറിച്ചുകടന്നാണ് വാഹനങ്ങള്‍ ഉള്‍പ്പെടെ മറുകരയില്‍ എത്തിയത്..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക