Image

രാമക്ഷേത്ര ഭൂമിപൂജ ഇന്ന്, പ്രധാനമന്ത്രി പങ്കെടുക്കും

Published on 04 August, 2020
രാമക്ഷേത്ര ഭൂമിപൂജ ഇന്ന്, പ്രധാനമന്ത്രി പങ്കെടുക്കും
അയോധ്യ: ഭക്തരുടെ വര്‍ഷങ്ങള്‍നീണ്ട കാത്തിരിപ്പിനും നീണ്ടകാലത്തെ നിയമയുദ്ധത്തിനുമൊടുവില്‍ ബുധനാഴ്ച അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണത്തിന് തുടക്കമാകും. രാമനാമ ജപത്താലും വേദമന്ത്രോച്ചാരണത്താലും മുഖരിതമായ അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രംപണിക്ക് ഔപചാരിക തുടക്കംകുറിക്കും.

ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കുനടക്കുന്ന ഭൂമിപൂജയിലും തുടര്‍ന്നുള്ള ശിലാസ്ഥാപനകര്‍മത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. അദ്ദേഹമാണ് ശിലാസ്ഥാപനം നിര്‍വഹിക്കുന്നത്. 40 കിലോഗ്രാം തൂക്കമുള്ള വെള്ളിക്കട്ടിയാണ് ശിലാസ്ഥാപനത്തിനുപയോഗിക്കുന്നത്. ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷന്‍ മഹന്ദ് നൃത്യ ഗോപാല്‍ ദാസ് സംഭാവനചെയ്ത ഈ കട്ടി ചടങ്ങിനുശേഷം സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലോക്കറിലേക്കു മാറ്റും.

മംഗളകര്‍മത്തിനു മുന്നോടിയായി അയോധ്യയിലെ വീഥികളും കെട്ടിടങ്ങളും മഞ്ഞനിറം പൂശി മനോഹരമാക്കിയിരിക്കുകയാണ്. അയോധ്യയിലെ എല്ലാവീടുകളിലും ബുധനാഴ്ച ദീപപ്രഭയൊരുക്കും. സരയൂ നദിക്കരയാണ് ആഘോഷങ്ങളുടെ പ്രധാനകേന്ദ്രം. സരയൂ തീരത്ത് ചൊവ്വാഴ്ച വൈകീട്ടുനടന്ന ആരതിയില്‍ നാട്ടുകാരെ മാത്രമാണ് പങ്കെടുപ്പിച്ചത്.

പ്രധാനമന്ത്രിയെക്കൂടാതെ 174 പേരാണ് ചടങ്ങുകള്‍ക്ക് നേര്‍സാക്ഷ്യം വഹിക്കുക. ആര്‍.എസ്.എസ്. തലവന്‍ മോഹന്‍ ഭാഗവത്, രാമജന്മഭൂമി തീര്‍ഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷന്‍ നൃത്യ ഗോപാല്‍ദാസ് മഹാരാജ്, യു.പി. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ക്കേ മോദിക്കൊപ്പം വേദിയില്‍ ഇരിപ്പിടമുണ്ടാകൂ. കോവിഡ് കണക്കിലെടുത്ത് ആറടി അകലത്തിലാണ് എല്ലാവര്‍ക്കും ഇരിപ്പിടമൊരുക്കിയിരിക്കുന്നത്.ക്ഷണിതാക്കളില്‍ 135 പേര്‍ മതനേതാക്കളാണ്.


Join WhatsApp News
RajeshPalavilaBanjkok 2020-08-05 05:02:30
സോമനാഥ ക്ഷേത്രത്തിന്റെ പുതിയ മന്ദിരം ഉത്ഘാടനം ചെയ്യാൻ പോയ അന്നത്തെ രാഷ്ട്രപതി ഡോ.രാജേന്ദ്ര പ്രസാദിനോട് ആ തീരുമാനത്തിൽ താൻ വിയോജിക്കുന്നു എന്നും കേവല ക്ഷേത്രദർശനത്തിനപ്പുറത്ത് ഒരു മതചടങ്ങിന്റെ സുപ്രധാനഭാഗമാകുന്നതിൽ നിന്ന് താക്കോൽ സ്ഥാനങ്ങളിൽ ഇരിക്കുന്ന ഭരണാധികാരികൾ പങ്കെടുക്കുന്നത് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് തുറന്നു പറയാൻ നമുക്കൊരു നെഹ്‌റു ഉണ്ടായിരുന്നു.അത് മോദിയോട് പറയാൻ അദ്ദേഹത്തിന്റെ പാർട്ടിയിൽ വെളിവുള്ള ആരെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ല.പറയുമ്പോ പറയണമല്ലോ കോൺഗ്രെസ്സിലും ഉണ്ടെന്ന് തോന്നുന്നില്ല.ഹിന്ദുസ്ത്രീകൾക്ക് ലിംഗസമത്വവും അധികാരങ്ങളും നൽകുന്ന ഹിന്ദുകോഡ് ബില്ല് പാർലമെന്റിൽ അവതരിപ്പിച്ച ഡോ.ബി.ആർ.അംബേദ്ക്കറിനെ എതിർക്കാൻ ഹിന്ദുസംഘടനകളുടെ നേതാക്കളോടൊപ്പം ഡോ.രാജേന്ദ്രപ്രസാദ് അടക്കമുള്ള കോൺഗ്രസ്സിലെ പാരമ്പര്യവാദികളും വലതുപക്ഷക്കാരും ഉണ്ടായിരുന്നു!അത്തരക്കാരുടെ പാരമ്പര്യമാണ് നെഹ്രുവിന്റെ ആശയങ്ങളേക്കാൾ അദ്ദേഹത്തിന്റെ കുടുംബത്തെപ്പോലും നയിച്ചത്...നയിക്കുന്നത് !
MathullaHouston 2020-08-05 05:07:00
ഭൂമീപൂജയൊക്കെ ആയതോണ്ട് കൊറേ സംഘിക്കുരുപ്പുകളെയും സംഘിയല്ല-പക്ഷേ-കുരുപ്പുകളെയും കണ്ടുപിടിച്ച്, പ്രണ്ട് ലിസ്റ്റേന്ന് ആ മാലിന്യമൊക്കെ അടിച്ചു തെളിച്ച് വെടിപ്പാക്കി, പുണ്യാഹോം തളിച്ച്, ഒരു ശുദ്ധികലശം നടത്താൻ സാധിച്ചു. എന്നാപ്പിന്നെ രാം രാം കുരുപ്പുകളേ, രാം രാം!- stop BJP
TheRSSMakingofthedeepNation 2020-08-05 05:19:59
From: The RSS & Making of the deep Nation- ''ദേവറസ് ( ആര്‍എസ്എസ് മൂന്നാം സര്‍സംഘചാലക് ) രാജീവ് ഗാന്ധിയുമായി ആശയവിനിമയം നടത്തിയിരുന്നു . നാഗ്പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് പാര്‍ലമെന്റംഗം ബന്‍വാരിലാല്‍ പുരോഹിത് അക്കാലത്ത് രാമക്ഷേത്ര നിര്‍മ്മാണത്തിനായി വാദിച്ച് തുടങ്ങിയിരുന്നു. ഒരു ദിവസം രാജീവ് ഗാന്ധി പുരോഹിതിനെ വിളിച്ച് വരുത്തി. ദേവറസുമായി ആശയവിനിമയം നടത്താന്‍ ഒരു അവസരം ഒരുക്കാന്‍ ആവശ്യപ്പെട്ടു . തരുണ്‍ ഭാരത് പത്രത്തിന്റെ മാനേജിംഗ് ഡയരക്ടര്‍ അനന്ത് ഭീഡെയുമായി ബന്ധപ്പെട്ട് പുരോഹിത് സഹായം തേടി.അത് നടന്നു . മുന്‍ കേന്ദ്രമന്ത്രിയും പിന്നീട് ഗോവ ഗവര്‍ണറും ആയ ഭാനു പ്രകാശ് സിംഗ് ആണ് അത് പ്രകാരം രാജീവ് ഗാന്ധിയുടെ ദൂതനായി പോയത്. ആറെസ്സെസ്സിന്റെ മുതിര്‍ന്ന നേതാവായ ബാബാസാഹെബ് തലാതുലെയുടെ വീട്ടില്‍ ഭാനുപ്രകാശ് കാത്തിരുന്നു. അല്‍പസമയത്തിന് ശേഷം ദേവറസ് അവിടെ എത്തി. ഈ ആറെസ്സെസ്സ് നേതാവിന്റെ കൂടെ സാന്നിധ്യത്തില്‍ ഇരുവരും ഒരു മണിക്കൂറോളം സംസാരിക്കുകയും ചെയ്തു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ ആറെസ്സെസ്സ് പിന്തുണക്കുകയാണെങ്കില്‍ ശിലാന്യാസം നടത്താന്‍ അനുവദിക്കാമെന്നാണ് രാജീവ് ഗാന്ധി തീരുമാനിച്ചിരിക്കുന്നത് എന്ന് ഭാനുപ്രകാശ് ദേവറസിനോട് പറഞ്ഞു. ദേവറസ് അത് അംഗീകരിച്ചു. ഡീല്‍ ഒന്ന് കൂടെ ഉറപ്പിക്കാന്‍ അന്നത്തെ ആറെസ്സെസ്സ് ജനറല്‍ സെക്രട്ടറി രാജേന്ദ്ര സിംഗ് അന്നത്തെ കേന്ദ്രമന്ത്രി ഭൂട്ടാ സിംഗുമായി ഡെല്‍ഹിയില്‍ വെച്ച് വീണ്ടും കൂടിക്കാഴ്ച നടത്തുകയും ചെയ്തു" -------- പേജ് 107. ദി ആര്‍ എസ് എസ് - ആന്‍ഡ് ദി മേക്കിംഗ് ഓഫ് ദി ഡീപ് നേഷന്‍. ദിനേഷ് നാരായണന്‍.
NazeerAbdhulRaheem 2020-08-05 05:24:59
ബാര്‍ബറി മസ്ജിദ് പൊളിച്ചു രാമ ഷെത്രം പണിയുവാന്‍ ഇ എം സ്സ് പറഞ്ഞു എന്നത് മാതൃഭൂമിയുടെ ഒരു വലിയ നുണയായിരിന്നു അത്.. മനോരമയിലും ചന്ദ്രികയിലും മറ്റുള്ള പത്രങ്ങളിലും വരാത്ത പെരും നുണ.ക്ഷേത്ര നിര്‍മ്മാണത്തിനായ് കോടതി നിര്‍ദ്ദേശിച്ച ട്രസ്റ്റ് രാഷ്ട്രീയ വല്‍കരിച്ച ആര്‍.എസ്.എസ് നടപടിക്കെതിരെയാണ് കോണ്‍ഗ്രസ് നിലപാടെടുത്തത്.... സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരം നിര്‍മ്മിക്കുന്നത് ബാബരി മസ്ജിദ് ആണെങ്കിൽ SDPI പോലുള്ള ഒരു മുസ്ലിം സംഘടന ഹൈജാക്ക് ചെയ്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയാലും ഇത് തന്നെയാണ് കോണ്‍ഗ്രസ് നിലപാട്.... ആരാധനാലയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ പാര്‍ടികളെ ഉള്‍പ്പെടുത്തുന്നുവെങ്കില്‍ അതില്‍ കോണ്‍ഗ്രസിനെയും ഉള്‍പെടുത്തണം.... അല്ലാതെ മസ്ജിദ് നിര്‍മ്മാണത്തിന്റെ ചുമതല മുസ്ലിങ്ങളിലെ വര്‍ഗ്ഗീയ വാദികള്‍ക്കും... ക്ഷേത്ര നിര്‍മ്മാണത്തിന്റെ ചുമതല ഹൈന്ദവരിലെ വര്‍ഗ്ഗീയ വാദികള്‍ക്കും നല്‍കി .... രാജ്യത്ത് വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കുകയല്ല വേണ്ടത്..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക