Image

കുട്ടികളെ സ്കൂളിൽ നിന്നും മാറ്റി നിർത്തുന്നത് കൂടുതൽ മരണം ക്ഷണിച്ചു വരുത്തും : ട്രംപ്

Published on 05 August, 2020
കുട്ടികളെ സ്കൂളിൽ നിന്നും മാറ്റി നിർത്തുന്നത് കൂടുതൽ മരണം ക്ഷണിച്ചു വരുത്തും : ട്രംപ്
വാഷിംഗ്ടൺ :- കൊറോണ വൈറസ് വ്യാപനത്തിന് ഒരു കുറവും വന്നിട്ടില്ലെങ്കിലും സ്കൂളുകൾ തുറന്നു പ്രവർക്കണമെന്ന അഭിപ്രായത്തിലുറച്ചു ട്രംപ്. ആഗസ്റ്റ് 4 ചൊവ്വാഴ്ചയാണ് സ്ക്കൂൾ തുറക്കണമെന്നാവശ്യപ്പെട്ടു ട്രംപ് ട്വീറ്റ് ചെയ്തത്. സ്കൂൾ തുറന്നില്ലെങ്കിൽ കൂടുതൽ വിദ്യാർത്ഥികളുടെ മരണം ക്ഷണിച്ചു വരുത്തുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
സ്കൂൾ തുറക്കണമെന്ന ട്രംപിന്റെ അഭിപ്രായത്തോട് വിയോജിപ്പു പ്രകടിപ്പിച്ചു നെറ്റിസൺ രംഗത്തെത്തി.. മഹാമാരി ജനങ്ങളുടെ ജീവനും പൊതുജനാരോഗ്യത്തിനും ഭീഷണി തുടരുന്നതിനിടെ സ്കൂൾ തുറക്കണമെന്നത് ഇതിനോടുള്ള ട്രംപിന്റെ ഗൗരവക്കുറവാണെന്ന് നെറ്റിസൺസ് ആരോപിച്ചു.
സ്കൂൾ തുറക്കുന്നതോടെ സ്ഥിതിഗതികൾ സാധാരണ നിലയിലാകുമെന്നും അതു ന്റെ റേറ്റിംഗ് വർദ്ധിപ്പിക്കുന്നതിന് ആയിരിക്കുമെന്നുമാണ് ഇവർ അഭിപ്രായപ്പെടുന്നത്. മാത്രമല്ല, അമേരിക്കയിൽ കൊറോണ വൈറസ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്നത് പരിശോധനകൾ വർദ്ധിപ്പിച്ചതു കൊണ്ടാണെന്നും  ട്രംപ് പറയുന്നു.
സ്കൂൾ തുറക്കുന്നതിനെക്കുറിച്ച് തർക്കങ്ങൾ നിലനിൽക്കെ ഇന്ത്യാനയുൾപ്പടെ പല സംസ്ഥാനങ്ങളിലും വിദ്യാലയങ്ങൾ തുറന്നു പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.
കുട്ടികളെ സ്കൂളുകളിൽ അയക്കേണ്ടതിന്റെ അവസാന തീരുമാനം മാതാപിതാക്കളുടേതാണ്. ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കുമൊ പറഞ്ഞു.
കുട്ടികളെ സ്കൂളിൽ നിന്നും മാറ്റി നിർത്തുന്നത് കൂടുതൽ മരണം ക്ഷണിച്ചു വരുത്തും : ട്രംപ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക