Image

ടിക് ടോക് വാങ്ങാന്‍ മൈക്രോസോഫ്റ്റ് മുടക്കേണ്ടത് 5000 കോടി ഡോളര്‍

Published on 05 August, 2020
ടിക് ടോക് വാങ്ങാന്‍ മൈക്രോസോഫ്റ്റ് മുടക്കേണ്ടത്  5000 കോടി ഡോളര്‍

ന്യൂയോര്‍ക്ക്: ടിക് ടോക്കിനെ സോഫ്റ്റ്വെയര്‍ ഭീമന്മാരായ മൈക്രോസോഫ്റ്റ് വാങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നത് മൈക്രോസോഫ്റ്റ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. 


അമേരിക്കന്‍ ഭരണകൂടം ചൈനീസ് ആപ്പായ ടിക് ടോക്കിന്‍റെ നിരോധനം ഗൌരവമായി ആലോചിക്കുമ്ബോള്‍ തന്നെയാണ് മൈക്രോസോഫ്റ്റ് മുന്നോട്ട് പോകുന്നത്. എന്നാല്‍ ടിക്ടോക്കിനെ വാങ്ങുവാന്‍ എത്ര തുകയാകും മൈക്രോസോഫ്റ്റ് മുടക്കേണ്ടി വരുക എന്നതാണ് ചോദ്യം.


ഇപ്പോഴത്തെ അവസ്ഥയില്‍ ടിക്‌ടോകിന് വിലയായി ഇതിന്‍റെ ചൈനീസ് മാതൃകമ്ബനി ബൈറ്റ്ഡാന്‍സ് ചോദിക്കുന്നത് 5000 കോടി ഡോളറാണ്. മൂന്നു വര്‍ഷം മുമ്ബ് 100 കോടി ഡോളറിന് വേണമെങ്കില്‍ വാങ്ങാമായിരുന്ന ആപ്പായിരുന്നു ഇതെന്നാണ് വള്‍സ്ട്രീറ്റ് ജേര്‍ണലിലെ ഒരു ലേഖനം അഭിപ്രായപ്പെടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക