Image

കോവിഡിനുള്ള ചികിത്സ കണ്ടെത്തിയെന്ന അവകാശവാദവുമായി യുഎസ് ശാസ്ത്രജ്ഞര്‍

Published on 05 August, 2020
കോവിഡിനുള്ള ചികിത്സ കണ്ടെത്തിയെന്ന അവകാശവാദവുമായി യുഎസ് ശാസ്ത്രജ്ഞര്‍

കോവിഡിനുള്ള ചികിത്സ കണ്ടെത്തിയെന്ന അവകാശവാദവുമായി യുഎസ് ശാസ്ത്രജ്ഞര്‍. കോവിഡ് 19 ന് കാരണമാകുന്ന സാര്‍സ് കോവ്-2 വൈറസിനെതിരായും മറ്റ് കൊറോണ വൈറസുകള്‍ക്കെതിരായുമുള്ള ചികിത്സാരീതിതി കണ്ടെത്തിയതായാണ് യുഎസ് ശാസ്ത്രജ്ഞര്‍ പറയുന്നത്. 


കൊറോണ വൈറസിനെതിരായ ചെറിയ പ്രോട്ടീസ് ഇന്‍ഹിബിറ്റുകള്‍ കണ്ടെത്തിയതായി സയന്‍സ് ട്രാന്‍സലേഷണല്‍ മെഡിസിന്‍ ജേണലിലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.


'കോവിഡ് 19 ഗവേഷണത്തിന്റെ ഏറ്റവും വലിയ ലക്ഷ്യങ്ങള്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ വികസനവും ചികിത്സയുമാണ്. ചികിത്സ വളരെയധികം പ്രധാനമാണ്.' യുഎസിലെ കനാസ് സ്റ്റേറ്റ് സര്‍വ്വകലാശാല പ്രൊഫസറായ ക്യെയോങ് ഓകെ ചാങ് പറയുന്നു.


3സിഎല്‌പ്രോ ഇന്‍ഹിബിറ്ററുകള്‍ മനുഷ്യരെ ബാധിക്കുന്ന കൊറോണ വൈറസുകളായ മെര്‍സ് കോവ്, സാര്‍സ് കോവ് എന്നിവയുടെ ഇരട്ടിപ്പ് തടസ്സപ്പെടുത്തിയതായും പഠനത്തില്‍ പറയുന്നു. മനുഷ്യരിലെ കൊറോണ വൈറസ് ബാധയ്‌ക്കെതിരായ ചികിത്സാരീതിയായി ഇതിനെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തേണ്ടതുണെന്നും പഠനത്തില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക