Image

ഇന്ത്യന്‍ വംശജന്‍ അന്‍ഷു ജയിന്‍ ജര്‍മന്‍ ബാങ്കിന്റെ തലവനായി ചുമതലയേറ്റു

ജോസ്‌ കുമ്പിളുവേലില്‍ Published on 02 June, 2012
ഇന്ത്യന്‍ വംശജന്‍ അന്‍ഷു ജയിന്‍ ജര്‍മന്‍ ബാങ്കിന്റെ തലവനായി ചുമതലയേറ്റു
ബര്‍ലിന്‍: ജോസഫ്‌ ആക്കര്‍മാന്‍ ഡോയ്‌റ്റ്‌ഷെ ബാങ്കിന്റെ മേധാവിത്വം ഔപചാരികമായി ഒഴിഞ്ഞു. പകരം അന്‍ഷു ജയിനും യുര്‍ഗന്‍ ഫിറ്റ്‌ഷനും ചുമതലയേറ്റു. ഫിറ്റ്‌ഷന്‍ വിരമിച്ച ശേഷം ബാങ്കിന്റെ ഏക മേധാവിയായി നാല്‍പ്പത്തിയൊന്‍പതുകാരനായ ജയിന്‍ തുടരും. ലോകത്തിലെ ഒന്നാംകിട ബാങ്കുകളിലൊന്നായ ഡോയ്‌റ്റ്‌ഷെ ബാങ്കിന്റെ ഫ്രാങ്ക്‌ഫര്‍ട്ടില്‍ നടന്ന പൊതുയോഗത്തിലാണ്‌ തിരുമാനം ഉണ്‌ടായത്‌. ജെയിന്‍ ബാങ്കിന്റെ തലവനാകുമെന്നു നേരത്തെതന്നെ പ്രഖ്യാപനം ഉണ്‌ടായിരുന്നു.

കടുത്ത ക്രിക്കറ്റ്‌ പ്രേമിയായ ജയിന്‍ കാര്യമായി ജര്‍മന്‍ ഭാഷ ഉപയോഗിക്കുന്നില്ലെന്നതാണ്‌ വിമര്‍ശകരുടെ പ്രധാന ആക്ഷേപം. എന്നാല്‍, മികച്ച ഇന്‍വെസ്റ്റ്‌മെന്റ്‌ ബാങ്കറായി പേരെടുത്തയാളാണ്‌ ആക്കര്‍മാന്‍. 1963 ജനുവരി ഏഴിന്‌ രാജസ്ഥാനിലെ ജോഡ്‌പ്പൂരിലാണ്‌ ജെയിന്റെ ജനനം. യുഎസില്‍ ഇക്കണമോകിസ്‌ പഠിച്ചു. ഫൈനാന്‍സില്‍ മാസ്റ്റര്‍ ബിരുദമുള്ള ജെയിന്‍ മെറില്‍ ലിഞ്ച്‌ മുതല്‍ ഹെഡ്‌ജ്‌ഫോണ്‌ട്‌സ്‌ വരെ നീളുന്ന മികവുറ്റ സേവനങ്ങള്‍ നടത്തിയിട്ടുണ്‌ട്‌.

അതിനു ശേഷം 1995 ലാണ്‌ ഡോയ്‌റ്റ്‌ഷെ ബാങ്കില്‍ ചേരുന്നത്‌. 2002 ല്‍ ഡോയ്‌റ്റ്‌ഷെ ബാങ്കിന്റെ ഗ്‌ളോബല്‍ മാര്‍ക്കറ്റിംഗില്‍ ഗ്രൂപ്പ്‌ എക്‌സിക്യൂട്ടീവ്‌ തലവനായി കയറ്റം ലഭിച്ചിരുന്നു. 2004 ല്‍ കോര്‍പ്പറേറ്റ്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ ഹെഡായി. 2009 ല്‍ ആഗോള മാന്ദ്യം സംഭവിച്ചപ്പോഴും ബാങ്കിന്റെ ലാഭം ഏറ്റവും വലിയ സംഖ്യയാക്കി വര്‍ധിപ്പിച്ചത്‌ പുതിയ സ്ഥാനത്തേയ്‌ക്കുള്ള ചവിട്ടുപടിയായി. 12 മില്യണ്‍ യൂറോ പ്രതിഫലായി കിട്ടിയ ജെയിന്‍ ഇതിന്റെ ഭൂരിഭാഗവും ബാങ്കിന്റെ ഇന്‍വെസ്റ്റ്‌മെന്റായി തിരിച്ചുകൊടുത്തുകൊണ്‌ട്‌ മാതൃക കാട്ടിയത്‌ ബാങ്കിന്റെ ഉന്നതാധികാരികളെ മാത്രമല്ല ബാങ്കിം ലോകത്തെ മുഴുവന്‍ ഞെട്ടിച്ചു. ലോകത്തെ ഏറ്റവും മികച്ച ഇന്‍വെസ്റ്റ്‌മെന്റ്‌ ബാങ്കുകളിലൊന്നാക്കി തന്റെ സ്ഥാപനത്തെ മാറ്റാന്‍ ഇതിനകം അദ്ദേഹത്തിനു സാധിച്ചിട്ടുണ്‌ട്‌. പ്രിഡേറ്ററി ക്യാപ്പിറ്റലിസത്തിന്റെ ശക്തനായ വക്താവായാണ്‌ ജെയിന്‍ അറിയപ്പെടുന്നത്‌.

ഭാര്യയ്‌ക്കും രണ്‌ടു കുട്ടികള്‍ക്കുമൊപ്പം ലണ്‌ടനിലാണ്‌ ഇദ്ദേഹം വസിക്കുന്നത്‌. തികഞ്ഞ വെജിറ്റേറിയനായ ജെയിന്‍ വൈല്‍ഡ്‌ലൈഫ്‌ എണ്‍വയമെന്റല്‍ ചരിറ്റീസിലും പ്രതിബദ്ധത പുലര്‍ത്തുന്നു. ഹോബിയാക്കിയ ഫോട്ടോഗ്രാഫിയിലും ക്രിക്കറ്റിലും ഗോള്‍ഫിലും കാര്യമായി ഒഴിവുസമയങ്ങള്‍ പ്രയോജനപ്പെടുത്തുന്നു.
ഇന്ത്യന്‍ വംശജന്‍ അന്‍ഷു ജയിന്‍ ജര്‍മന്‍ ബാങ്കിന്റെ തലവനായി ചുമതലയേറ്റു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക