Image

രണ്ടല്ല, രണ്ടേമുക്കാല്‍ കോടി, ബിജുലാല്‍ കുറ്റം സമ്മതിച്ചു

Published on 05 August, 2020
രണ്ടല്ല, രണ്ടേമുക്കാല്‍ കോടി, ബിജുലാല്‍ കുറ്റം സമ്മതിച്ചു
തിരുവനന്തപുരം: വഞ്ചിയൂര്‍ അഡിഷണല്‍ സബ് ട്രഷറിയില്‍ നിന്ന് താന്‍ 2.74 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി ഇന്നലെ അറസ്റ്റിലായ മുന്‍ സീനിയര്‍ അക്കൗണ്ടന്റ് ബിജുലാല്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ജൂലായ് 27ന് രണ്ട് കോടിയും അതിന് മുമ്പ് 74 ലക്ഷം രൂപയും തട്ടിയെടുത്തു.

മുന്‍ ട്രഷറി ഓഫീസര്‍ ഭാസ്കരനില്‍ നിന്നാണ് അദ്ദേഹത്തിന്റെ പാസ് വേഡ് തനിക്ക് കിട്ടിയതെന്നാണ് ബിജുലാല്‍ പറഞ്ഞത്. മേയ് 31ന് സര്‍വീസില്‍ നിന്ന് വിരമിച്ച മുന്‍ ട്രഷറി ഓഫീസര്‍ ഏപ്രില്‍ 15 മുതല്‍ ലീവിലായിരുന്നു. മാര്‍ച്ച് അവസാനം ലോക്ക് ഡൗണുള്ള ദിവസം ഓഫീസില്‍ നിന്ന് അദ്ദേഹം പുറത്തുപോയപ്പോള്‍ സിസ്റ്റം ഓഫ് ചെയ്യാന്‍ തന്നോടാവശ്യപ്പെട്ടു. അതിനായി അദ്ദേഹത്തിന്റെ പാസ് വേഡ് നല്‍കി. ഇത് ഓര്‍ത്തു വച്ചാണ് പിന്നീട് തട്ടിപ്പിന് ഉപയോഗിച്ചത്. ആദ്യം തട്ടിയെടുത്ത 74 ലക്ഷം രൂപ ഭാര്യയ്ക്ക് ആഭരണം വാങ്ങാനും സഹോദരിക്ക് ഭൂമി വാങ്ങാന്‍ അഡ്വാന്‍സ് നല്‍കാനുമാണ് ഉപയോഗിച്ചത്. രണ്ട് കോടി രൂപ വെട്ടിക്കുന്നതിന് മുമ്പ് 60,?000 രൂപ കൂടി വെട്ടിക്കാന്‍ ശ്രമിച്ചെങ്കിലും, ട്രഷറി ഓഫീസര്‍ പരാതി നല്‍കുമെന്ന് പറഞ്ഞതോടെ പിന്‍മാറിയെന്നും ബിജുലാല്‍ പറഞ്ഞു.

ഇന്നലെ രാവിലെ തന്റെ അഭിഭാഷകന്റെ ഓഫീസില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് ബിജുലാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരിച്ചറിയാതിരിക്കാന്‍ തൊപ്പി ധരിച്ചിരുന്നു. ബിജുലാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ആദ്യം കോടതി സ്വീകരിച്ചിരുന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക