Image

മുംബൈയില്‍ ​പെയ്​തത്​ 47 വര്‍ഷ​ത്തിനിടയിലെ റെക്കോര്‍ഡ്​ മഴ

Published on 06 August, 2020
മുംബൈയില്‍ ​പെയ്​തത്​ 47 വര്‍ഷ​ത്തിനിടയിലെ റെക്കോര്‍ഡ്​ മഴ

മുംബൈ: കോവിഡ്​ പ്രതിസന്ധി സൃഷ്​ടിക്കുന്നതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ സാമ്ബത്തിക തലസ്​ഥാനത്ത്​ പെയ്​തത്​ 47 വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത മഴ. വ്യാഴാഴ്​ച 8.30 ​വരെ 33.2 സെന്‍റി മീറ്റര്‍ മഴ ലഭിച്ചതായി കൊളാബ കാലവസ്​ഥ വകുപ്പ്​ അറിയിച്ചു.


ഇന്ത്യന്‍ കാലാവസ്​ഥ നിരീക്ഷണ വകുപ്പിന്‍െറ കണക്കുപ്രകാരം 1974ലാണ്​ ഇത്രയും മഴ ലഭിക്കുന്നത്​. മണി

ക്കൂറില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്​ വീശിയിരുന്നു.

ദിവസങ്ങളായി പെയ്യുന്ന മഴയില്‍ മും​ബൈ നഗരം വെള്ളത്തില്‍ മുങ്ങി. ഇതോടെ നിരവധി വീടുകള്‍ ഉള്‍പ്പെടെ തകരുകയും കനത്ത നാശനഷ്​ടം രേഖപ്പെടുത്തുകയും ​ചെയ്​തു. 


കോവിഡ്​ പ്രതി​രോധ പ്രവര്‍ത്തനങ്ങളും ഇതോടെ താളം തെറ്റി. രാജ്യ​ത്ത്​ കോവിഡ്​ ഏറ്റവും കൂടുതല്‍ നാശം വിതച്ച നഗരങ്ങളി​ലൊന്ന്​ മുംബൈയാണ്​.

ജവഹര്‍ലാല്‍ നെഹ്​റു തുറമുഖത്ത്​ നാലു ക്രെയിനുകള്‍ തകര്‍ന്നുവീണിരുന്നു. ആളപായമില്ല. പ്രാദേശിക ട്രെയിനുകള്‍ പലയിടങ്ങളിലും സര്‍വിസ്​ നിര്‍ത്തിവെച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക