Image

കേ​ര​ള​ത്തി​ല്‍ വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​തയെ​ന്ന് കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ന്‍റെ മു​ന്ന​റി​യി​പ്പ്

Published on 06 August, 2020
കേ​ര​ള​ത്തി​ല്‍ വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​തയെ​ന്ന് കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ന്‍റെ മു​ന്ന​റി​യി​പ്പ്
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ന്‍റെ മു​ന്ന​റി​യി​പ്പ്. കേ​ര​ളം, മാ​ഹി, ദ​ക്ഷി​ണ ക​ര്‍​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​തി​തീ​വ്ര നി​ല​യി​ല്‍ വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​കു​മെ​ന്നാ​ണ് ജ​ല ക​മ്മീ​ഷ​ന്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്ന​ത്.

മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത്, ഗോ​വ, ക​ര്‍​ണാ​ട​ക​ത്തി​ന്‍റെ തീ​ര​മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ളും അ​തി​തീ​വ്ര വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​കും. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്ന് ന​ദി​ക​ളി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തി​നാ​ലാ​ണ് വെ​ള്ള​പ്പൊ​ക്ക സാ​ധ്യ​ത പ്ര​വ​ചി​ക്കു​ന്ന​ത്. 

ബ്ര​ഹ്മ​ഗി​രി വ​ന​ത്തി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ക​ണ്ണൂ​ര്‍ ബാ​രാ​പ്പു​ഴ​യി​ല്‍ വെ​ള്ളം പൊ​ങ്ങു​ന്ന​തി​നാ​ല്‍ മേ​ഖ​ല​യി​ല്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ക​ന​ത്ത മ​ഴ​യി​ല്‍ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി നേ​രി​ടു​ന്ന നി​ല​ന്പൂ​രി​ല്‍ ദു​ര​ന്ത​നി​വാ​ര​ണ സേ​ന രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഇ​വി​ടെ മു​ണ്ടേ​രി​യി​ല്‍ താ​ല്‍​ക്കാ​ലി​ക പാ​ലം ഒ​ലി​ച്ചു​പോ​യി. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ല്‍ തകര്‍ന്ന ശേഷം പുനര്‍ നിര്‍മിച്ച പാലമാണ് ഒലിച്ചുപോയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക