Image

ചൈനയില്‍ പുതിയ വൈറസ് ബാധ; ചെള്ള് പനി ബാധിച്ച്‌ ഏഴ് മരണം

Published on 06 August, 2020
ചൈനയില്‍ പുതിയ വൈറസ് ബാധ; ചെള്ള് പനി ബാധിച്ച്‌ ഏഴ് മരണം

ബീജിംഗ്| കൊവിഡ് ഭീതി കെട്ടടങ്ങുന്നതിന് മുമ്ബ് തന്നെ ചെള്ള് പരത്തുന്ന വൈറസ് ബാധിച്ച്‌ ചൈനയില്‍ ഏഴ് പേര്‍ മരിച്ചു. 60 പേര്‍ക്ക് രോഗം ബാധിച്ചു.


ബുനിയ വൈറസ് വിഭാഗത്തില്‍പെടുന്ന സിവെര്‍ ഫിവര്‍ വിത്ത് ത്രോംബോസൈറ്റോഫീനിയ സിന്‍ഡ്രോം (എസ് എഫ് ടി എസ്) എന്ന വൈറസാണിത്. ചൈനയിലെ ജിയാംഗ്സു പ്രവിശ്യയിലെ 37 പേര്‍ക്കും അന്‍ഹുയി പ്രവിശ്യയില്‍ 23 പേര്‍ക്കുമാണ് വൈറസ് ബാധിച്ചത്.


പനിയും ചുമയും ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജിയാംഗ്‌സു തലസ്ഥാനമായ നാന്‍ജിംഗിലെ ഒരു സ്ത്രീക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പരിശോധനയില്‍ ഇവരുടെ രക്തത്തിലെ പ്ലേറ്റ്ലറ്റിന്റെയും ല്യൂക്കോസൈറ്റിന്റെയും എണ്ണം കുറയുന്നതതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. 


ഒരു മാസത്തെ ചികിത്സക്ക് ശേഷം ഇവര്‍ ആശുപത്രി വിട്ടു. എന്നാല്‍ ഇതൊരു പുതിയ വൈറസ് അല്ലെന്നും 2011ല്‍ തന്നെ ഇതിന്റെ രോഗാണുക്കളെ ഗവേഷകര്‍ വേര്‍തിരിച്ചതാണെന്നും അധികൃതര്‍ അറിയിച്ചു.

ചെള്ളില്‍ നിന്ന് മനുഷ്യനിലേക്ക് പകര്‍ന്നതിനാല്‍ ഇത് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരാനുള്ള സാധ്യത കൂടുതലാണെന്നും ജാഗ്രത വേണമെന്നും വൈറോളജിസ്റ്റുകള്‍ അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക