Image

ഡാളസ്സില്‍ കൊറോണ വൈറസ് ടെസ്റ്റിംഗ് കോണ്‍ട്രാക്റ്റ് നല്‍കിയതിനെ കുറിച്ച് പാരാതികള്‍: ഏബ്രഹാം തോമസ്

ഏബ്രഹാം തോമസ് Published on 06 August, 2020
ഡാളസ്സില്‍ കൊറോണ വൈറസ് ടെസ്റ്റിംഗ് കോണ്‍ട്രാക്റ്റ് നല്‍കിയതിനെ കുറിച്ച് പാരാതികള്‍: ഏബ്രഹാം തോമസ്
ഡാളസ്സ് നഗരത്തില്‍ ഒരു പ്രധാന കൊറോണ വൈറസ് ടെസ്റ്റിംഗ് സൈറ്റ് നടത്തുവാന്‍ ഹോനു മാനേജ്‌മെന്റ് ഗ്രൂപ്പ് എന്ന (അമേരിക്കന്‍) ഇന്ത്യന്‍ കമ്പനിക്കാണ്. കമ്പനി നഗരത്തിന്റെയും ഡാലസ് കൗണ്ടിയുടേയും കൊറോണ വൈറസ് സെ്റ്റിംഗ് ജോലികള്‍ ചെയ്യുന്നുണ്ട്. ഒരു നാഷണല്‍ ഹെല്‍ത്ത് കെയര്‍ കമ്പനികള്‍ക്ക് വേണ്ടി ടെസ്റ്റിംഗ് നടത്തിയ പ്രവര്‍ത്തന പാരമ്പര്യമുണ്ട് എന്ന് റസ്യൂമെയില്‍ കമ്പനി അവകാശപ്പെട്ടത് മുഴുവന്‍ വാസ്തവമല്ല എന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. മാത്രമല്ല ടെസ്റ്റിംഗിന് വൈറ്റ് ഹൗസിന്റെ അംഗീകാരവും നേടിയിട്ടുണ്ട് എന്ന അവകാശവാദവും യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ല എന്നും വിമര്‍ശനവുമുണ്ട്.

ഹോനു എല്ലാക്കാര്യങ്ങളും പെരുപ്പിച്ച് കാട്ടിയതായാണ് ആരോപണം. ഹോനുവിന്റെ ടെസ്റ്റുകള്‍ ഉപയോഗിച്ച ഒരു സൗത്ത് ഡക്കോട്ട ട്രൈബ് ടെസ്റ്റ് ഫലങ്ങല്‍ ആശ്രയിക്കത്തക്കതല്ലെന്ന് പറഞ്ഞു. വൈറ്റ് ഹൗസ് അംഗീകാരം ഒരിക്കലും കമ്പനിക്ക് ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തി.

ഡാലസ് നഗരത്തിന്റെ തീവ്രപരിശോധന നടപടികള്‍ പിഴവുകള്‍ കണ്ടെത്തിയില്ല എന്നാരോപണമുണ്ട്. ഹോനുവിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡെവിന്‍ തോണ്‍ടണ്‍ അപേക്ഷയില്‍ നല്‍കിയ വിവരങ്ങളെല്ലാം സത്യസന്ധമായിരുന്നു എന്ന് പറഞ്ഞു. ടെസ്റ്റ് റിസള്‍ട്ടുകള്‍ താമസംവരാതെ കമ്പനി ഏല്‍പിക്കുന്നുണ്ടെന്ന് ഡാലസ് സിറ്റി പറയുന്നു. വ്യവസായ ഭീമന്‍ ക്വെസ്റ്റ് ഡയഗ്നോസ്റ്റിക്‌സിനെ പിന്നിലാക്കിയാണ് ഹോനു 14.6 മില്യണ്‍ ഡോളറിന്റെ ഈ കരാര്‍ നേടിയത്.

സിറ്റി ഒരു കോണ്‍ട്രാക്ടറെ തേടിയപ്പോള്‍ ഏറ്റവും കുറഞ്ഞ ടെന്‍ഡര്‍ സ്വീകരിക്കണം എന്ന മാനദണ്ഡം പാലിച്ചില്ല. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പല ഗവണ്മെന്റ് തദ്ദേശ സ്ഥാപനങ്ങളും കോണ്‍ട്രാക്ടുകള്‍ നല്‍കി മുന്നോട്ട്  പോകുകയാണ്. മുന്‍പ് മറ്റൊരു പേരില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ ഒരു കിക്ക് ബാക്ക് സ്‌ക്കീമിനെ കുറിച്ച് കമ്പനിക്കെതിരെ വാഷിംഗ്ടണ്‍ സിറ്റി നടപടിയെടുത്തത് തങ്ങള്‍ അറിഞ്ഞില്ല എന്ന് ഡാലസ് സിറ്റി പറഞ്ഞു. ഒരു വൈരുദ്ധ്യ താല്‍പ്ര്യ ആരോപണവും തങ്ങള്‍ അറിഞ്ഞിരുന്നില്ല എന്ന് സിറ്റി പറയുന്നു. ഒരു അല്‍പാസോ കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമ തന്റെ ജീവനക്കാരുടെ കോവിഡ് ടെസ്റ്റ് നടത്താന്‍ ഹോനുവിന്റെ സേവനം ഉപയോഗിച്ചു. ഹോനുവിന്റെ സേവനങ്ങള്‍ മെച്ചമാണെന്ന് ഈ ഉടമയും സാക്ഷ്യപ്പെടുത്തി, എന്നാല്‍ ഇയാല്‍ ഹോനു ടെസ്റ്റ് ചെയ്യാന്‍ ഉപയോഗിച്ച ലബോറട്ടറിയുടെ ഒരു ഉടമകൂടിയാണെന്ന വസ്തുത മറച്ചുവച്ചു. ഇതേ ലാബാണ് കോവിഡ് സംബന്ധമായ മറ്റ് ടെസ്റ്റുകളും നടത്തുന്നത്. തീവ്രപരിശോധനകളുടെ എല്ലാ നടപടിക്രമങ്ങളും പാലിച്ച് എന്ന് ഡാളസ് നഗരസഭ അധികൃതര്‍ അവകാശപ്പെട്ടു. സിറ്റിയുടെ ഓഫീസ് ഓഫ് എമര്‍ജെന്‍സി മാനേജ്‌മെന്റ് ഡയറക്ടര്‍ റോക്കിവാസ് ഹോനു കോമ്#ട്രാക്ടിന്റെ നിബന്ധനകളെല്ലാം പാലിക്കുന്നുണ്ടെന്ന് പറഞ്ഞു.

കമ്പനിക്ക് എല്ലാ യോഗ്യതകളും ഉണ്ട്. സത്യ വിരുദ്ധമായ ഫൊറന്‍സുകള്‍ നല്‍കാറില്ല. വിരുദ്ധ താല്‍പര്യങ്ങള്‍ ഇല്ല, തെളിയിക്കുവാന്‍ കഴിയാത്ത അവകാശ വാദങ്ങള്‍ നത്താറില്ല. ഒന്നും പെരുപ്പിച്ച് കാണിച്ചിട്ടില്ല. ഞഹ്ങള്‍ ഹെല്‍ത്ത് കെയര്‍ ലാഘവത്തോടെ കാണുന്നില്ല, തോണ്‍ടണ്‍ പറഞ്ഞു. ഹോനു സെ്റ്റിംഗ് ആരംഭിച്ചത് മുതല്‍ 90% ടെസ്റ്റ് റിസള്‍ട്ടുകളും മൂന്ന് ദിവസത്തിനുള്ളില്‍ ലഭിക്കുന്നുണ്ടെന്ന് കൗണ്ടി രേഖകള്‍ വ്യക്തമാക്കുന്നു. 

എന്നാല്‍ നഗരത്തിലെ പാര്‍ക്ക്‌ലാന്‍ഡ് ഹോസ്പിറ്റല്‍ നടത്തുന്ന കോവിഡ് 19 ടെസ്റ്റുകളില്‍ 17% പോസിറ്റീവാകുമ്പോള്‍ ഹോനുവിന്റെ ടെസ്റ്റുകളില്‍ 7% മാത്രമേ പോസിറ്റീവ് ആകുന്നുള്ളു. ഇവിടെയാണ് പ്രശ്‌നം ആരംഭിച്ചത്. ഹോനുവിന്റെ ടെസ്റ്റിംഗ് നടപടികളില്‍ ഉറപ്പുവരുത്തേണ്ട മേല്‍നോട്ടമോ പരിശോധനയോ ഉണ്ടാകുന്നില്ലെന്ന് കൗണ്ടി സംശയിക്കുന്നു. ടെസ്റ്റിംഗിന്റെ ചെലവുകള്‍ സിറ്റിയും കൗണ്ടിയും തുല്യമായി വഹിക്കുന്നു. ഒരു ദേശീയ ടെസ്റ്റിംഗ് പദ്ധതിയുടെ അഭാവമാണ് സംസ്താന, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ അവര്‍ക്ക് ഉചിതമെന്ന് തോന്നും വിധത്തില്‍ പ്രവര്‍ത്തിക്കുവാന്‍ കാരണം മിഷിഗണ്‍ സംസ്ഥാനം ഈയ്യിടെ ഹോനുവുമായി 42 മില്യണ്‍ ഡോളറിന്റെ കരാര്‍ ഉണ്ടാക്കി.

ഹവായ് തീരത്ത് കാണുന്ന പച്ച നിറമുള്ള കടലാമയാണ് ഹോനു, ഈ പേരാണ് കമ്പനി സ്വീകരിച്ചത്.
Join WhatsApp News
TracyannieUT 2020-08-06 16:29:18
The NRA is in so much financial trouble they might have to start laying off Republican senators and governors. I'll give you one guess as to which world "leader" pronounces Thailand as "Thighland. Trump has run the government just exactly like he ran his businesses. Trump broke it, bankrupted it, stripped it for parts, hid away the profits, litigated and left bodies in the rubble. Get the orange Buffon criminal out.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക