Image

2020 തിരഞ്ഞെടുപ്പ്, ആര്‌, എന്ത്‌ വിധികല്പിക്കും? (ബി ജോൺ കുന്തറ)

Published on 06 August, 2020
2020 തിരഞ്ഞെടുപ്പ്, ആര്‌, എന്ത്‌ വിധികല്പിക്കും? (ബി ജോൺ കുന്തറ)
അമേരിക്കയിലെ സ്വതന്ത്ര, കക്ഷിചായ്‌വില്ലാത്ത 20 ശതമാനം ആയിരിക്കും ആര് അമേരിക്കയുടെ അടുത്ത രാഷ്ട്രത്തലവൻ എന്നു തീരുമാനിക്കുക. ഇവർ എന്തിനെ അടിസ്ഥാനപ്പെടുത്തി വോട്ടു രേഖപ്പെടുത്തും എന്നു നോക്കാം.

ഒന്ന്, കോവിഡ് 19 രോഗ സംക്രമണ൦, സ്വതന്ത്രർ ഇപ്പോൾ ആരെയും ഇതിൽ പഴിചാരുന്നില്ല തുടക്കവും ജനത അനുഭവിച്ചതും അനുഭവിക്കുന്നതുമായ കഷ്ടപ്പാടുകൾ എല്ലാവർക്കും അറിയാം.എന്നാൽ  ഒക്ടോബർ മാസം സ്ഥിതിഗതികൾ ഏതവസ്ഥയിൽ എത്തും?

ഒരു പ്രതിരോധ കുത്തിവയ്പ്പ് ഇപ്പോൾ നടക്കുന്ന പഠനങ്ങൾ, പരീക്ഷണങ്ങൾ ഒരു വാക്സിൻ വർഷാവസാനത്തോടെ പൊതുജനതക്കു ലഭിക്കുന്നതിനുള്ള ഉറപ്പ് സാങ്കേതിക വിദഗ്‌ദ്ധർക്ക് നൽകുവാൻ പറ്റുമോ? കൂടാതെ ഫലപ്രദമായ പ്രതിവിധി മരുന്നുകൾ രോഗികൾക്ക് ലഭിക്കുവാൻ തുടങ്ങുമോ?

രോഗ സംക്രമണം മുഴുവനായി അവസാനിക്കുവാൻ പോകുന്നില്ല എന്നാൽ സുഖപ്പെടലുകൾ വർദ്ധിക്കുന്നോ, മരണനിരക്ക് കാര്യമായി കുറയുന്നുണ്ടോ ഇവക്കായിരിക്കും പ്രാധാന്യത. ഇപ്പോൾ നിരവധി നിപുണർ എന്ന് സ്വയം പറഞ്ഞുനടക്കുന്ന മാധ്യമ കസേരകളിലെ സ്ഥിരത ഇല്ലാത്ത വസ്‌തുക്കൾ, രാഷ്ട്രീയ ജീവികൾ, ഇന്നു ഒന്നുപറയും നാളെ മറ്റൊന്ന് അവരുടെ ജൽപ്പനങ്ങൾ വിവരമുള്ളവർ ശ്രദ്ധിക്കുന്നില്ല.

അപകടസ്ഥിതി വർദ്ധിക്കാതെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നോ? മാതാപിതാക്കൾക്ക് കുട്ടികളെ ധൈര്യപൂർവം സ്കൂളുകളിൽ വിടുവാൻ പറ്റുമോ? അതിനു ശേഷം ജോലിക്കു പോകുവാൻ സാധിക്കുമോ? എത്രനാൾ വീടുകളിൽ അടക്കപ്പെട്ടു ജീവിക്കുവാൻ പറ്റും? ഇതെല്ലാം പരിഹാരം കാണേണ്ട അവസ്ഥകൾ.
രണ്ട്, ഇപ്പോൾ അമേരിക്കയിൽ പ്രധാനമായും ഉടലെടുത്തിരിക്കുന്ന സംഘർഷാവസ്ഥ. അരക്ഷിതാവസ്ഥ ശ്രിഷ്ട്ടിക്കുന്നവർ പോലീസിനെ വേണ്ട എന്നു പറയുമ്പോൾ അവരോട് ചേർന്ന് അതേറ്റു പാടുന്ന രാഷ്ട്രീയ ഭരണ നേതാക്കൾ. ഇവർ വേദികളിൽ നിന്നും മാറുന്നില്ലെങ്കിൽ പൊതുജനം ഇവരോട് പൊറുക്കില്ല.
അമേരിക്കയിൽ വർഗ്ഗീയ സംഘട്ടനമാണ് നടക്കുന്നത്, വെള്ളക്കാർ വർഗ്ഗീയത പുലർത്തുന്നവർ എന്ന വാദമുഖം വിവരമുള്ളവരുടെ മുന്നിൽ വിജയിക്കില്ല. പോലീസ് തെറ്റു ചെയ്താൽ അവരെ ശിക്ഷിക്കണം അല്ലാതെ എല്ലാ പോലീസുകാരും മോശം പോലീസ് സ്റ്റേഷനുകൾ കത്തിക്കുക അടപ്പിക്കുക ഇതിനൊന്നും തൽക്കാലം അമേരിക്കയിൽ പൊതുജന തുണ ലഭിക്കില്ല.

പോർട്ട്ലാൻഡ്, സിയാറ്റിൽ പോലുള്ള പട്ടണങ്ങളിൽ നടന്ന കൊള്ളിവയ്പ്പുകളും, ജീവൻ, വസ്തു നാശ നഷ്ടങ്ങൾ തിരഞ്ഞെടുപ്പു സമയം പൊതുജനം ഓർത്തെന്നുവരും. ആരായിരിക്കും ക്രമസമാധാന നില നടപ്പിൽ വരുത്തുന്നതിന് മുന്നിൽ നിൽക്കുന്ന സ്ഥാനാര്‍ത്ഥി?

ജീസസ്,കൊളംബസ്, ഗാന്ധിജി,ഇവരുടെ പ്രതിമകൾ നിലംപതിച്ചു പലേ പട്ടണ നിരത്തുകളിലും കിടക്കുന്നത് പൊതുജനം കണ്ടിരിക്കുന്നു. ഇതെല്ലാം എന്തിനുവേണ്ടി? എന്തു കാരണത്താൽ ഇതുപോലുള്ള അതിക്രമങ്ങൾ നടക്കുന്നതിനു ക്രമസമാധാനനില നടപ്പിൽ വരുത്തേണ്ട ഭരണ നേതാക്കൾ അനുവാദം നൽകി?

ഇപ്പോൾ സ്ഥിതിഗതികൾ നോക്കുമ്പോൾ നവംബർ നാലാംതിയതി ആരായിരിക്കും അമേരിക്കയുടെ പുതിയ രാഷ്ട്രത്തലവൻ എന്ന് ആർക്കും ഉറപ്പിച്ചു പറയുവാൻ പറ്റില്ല. പരസ്യങ്ങളിലോ മാധ്യമങ്ങളിൽ കാണുന്ന പ്രവചനങ്ങൾക്കോ ആരും പ്രാധാന്യത നൽകേണ്ട. ഒക്ടോബർ മാസം   അന്ന് എന്തവസ്ഥ ? അതായിരിക്കും അടുത്ത അമേരിക്കൻ പ്രസിഡൻറ്റിനെ തീരുമാനിക്കുന്ന മാസം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക