Image

മുന്‍ എംഎല്‍എ വി.കെ. ബാബുവിന്റെ മകള്‍ വാഹനാപകടത്തില്‍ മരിച്ചു.

Published on 06 August, 2020
മുന്‍ എംഎല്‍എ വി.കെ. ബാബുവിന്റെ മകള്‍  വാഹനാപകടത്തില്‍ മരിച്ചു.
കൊച്ചി: വൈപ്പിന്‍ മുന്‍ എംഎല്‍എ പരേതനായ വി.കെ. ബാബുവിന്റെ മകള്‍ അനഘ വി. ബാബു വാഹനാപകടത്തില്‍ മരിച്ചു. ഇന്നു രാവിലെ പറവൂരില്‍ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം.

കനത്ത മഴയില്‍ വാഹനം തെന്നി നീങ്ങി ലോറിയില്‍ ഇടിച്ചായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു. പഴങ്ങനാട് സമരിറ്റന്‍സ് ആശുപത്രിയില്‍ നഴ്‌സാണ്. കോണ്‍ഗ്രസ് (എസ്) നേതാവും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗവുമായിരുന്ന പിതാവ് വി.കെ. ബാബു കഴിഞ്ഞ ഏപ്രില്‍ 20 നാണ് അന്തരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക