Image

ഇന്ന് സ്ഥിരീകരിച്ചത് മൂന്നുമരണം; സംസ്ഥാനത്താകെ ആകെ 97 കൊവിഡ് മരണം

Published on 06 August, 2020
ഇന്ന് സ്ഥിരീകരിച്ചത് മൂന്നുമരണം; സംസ്ഥാനത്താകെ ആകെ 97 കൊവിഡ് മരണം


ആലപ്പുഴ: സംസ്ഥാനത്ത് കൊവിഡ് പോസിറ്റീവ് ആയ ഒരാള്‍ കൂടി മരിച്ചു. ചേര്‍ത്തല സ്വദേശി പുരുഷോത്തമന്‍ (84) ആണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ മരണം. കടുത്ത പ്രമേഹവും വൃക്കരോഗവുമുണ്ടായിരുന്നു. 

ജൂലൈ 31ന് മരണമടഞ്ഞ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശിനി ഖദീജ (51), ആഗസ്റ്റ് 2ന് മരണമടഞ്ഞ കാസര്‍ഗോഡ് ഉപ്പള സ്വദേശിനി ഷഹര്‍ബാനു (73), ആഗസ്റ്റ് 5ന് മരണമടഞ്ഞ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സില്‍വ അടിമൈ (63) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 97 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക