Image

ഡല്‍ഹിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1299 പേര്‍ക്ക്; 15 പേര്‍ കൂടി മരിച്ചു; ധാരാവിയില്‍ എട്ട് പുതിയ കേസുകള്‍

Published on 06 August, 2020
 ഡല്‍ഹിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1299 പേര്‍ക്ക്; 15 പേര്‍ കൂടി മരിച്ചു; ധാരാവിയില്‍ എട്ട് പുതിയ കേസുകള്‍


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ചത് 1299 പേര്‍ക്ക്. 15 പേര്‍ കൂടി മരണമടഞ്ഞു. 1088 പേര്‍ രോഗമുക്തരായി. തലസ്ഥാനത്തെ ആകെ മരാഗബാധിതരുടെ എണ്ണം 1,41,531 ആയി. 1,27,124 പേര്‍ രോഗമുക്തരായപ്പോള്‍, 10,348 പേര്‍ ചികിത്സയിലുണ്ട്. ഇതുവരെ 4059 പേര്‍ മരണമടഞ്ഞു. 

ഡല്‍ഹിയില്‍ ഇന്നു മാത്രം 5737 ആര്‍ടിപിസിആര്‍/സിബിഎന്‍എഎടി,/ട്രൂനാറ്റ് ടെസ്റ്റുകള്‍ നടത്തി. 14,699 റാപിഡ് ആന്റിജന്‍ ടെസ്റ്റുകളും നടത്തി. 11,20,318 ടെസ്റ്റുകളാണ് ഇതുവരെ നടത്തിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 

അതേസമയം, കൊവിഡിനെ പിടിച്ചുകെട്ടിയ മുംബൈയിലെ ധാരാവിയില്‍ എട്ട് പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 82 ആയി. 2257 പേര്‍ രോഗമുക്തരായി. 2597 ആണ് ആകെ രോഗബാധിതരുടെ എണ്ണമെന്ന് ബിഎംസി അറിയിച്ചു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക