ന്യുഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2020 സീസണില്‍ ചൈനീസ് കമ്പനിയായ വിവോ ടൈറ്റില്‍ സ്‌പോണ്‍സറായി ഉണ്ടാവില്ലെന്ന് ബി.സി.സി.ഐ. 2017ലാണ് ബി.സി.സി.ഐ വിവോയുമായി കരാറില്‍ എത്തിയത്. അഞ്ചു വര്‍ഷത്തേക്ക് 440 കോടി രൂപയ്ക്കാണ് കരാറായിരുന്നത്.
2020 സീസണ്‍ മത്സരത്തില്‍ കരാറില്‍ നിന്ന് പിന്മാറാന്‍ ബി.സി.സി.ഐയും വിവോ മൊബൈല്‍ ഇന്ത്യ കമ്പനിയും തീരുമാനിച്ചതായി ക്രിക്കറ്റ് ബോര്‍ഡ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ 2021 സീസണില്‍ വിവോ ടൈറ്റില്‍ സ്‌പോണ്‍സര്‍ ആയിരിക്കും. 2022ല്‍ അവസാനിക്കുന്ന കരാര്‍ 2023 വരെ നീട്ടി നല്‍കുകയും ചെയ്തു.