Image

ചെന്നൈ തുറമുഖത്ത് സൂക്ഷിച്ചിരിക്കുന്ന 700 ടണ്‍ അമോണിയം നൈട്രേറ്റ് നീക്കണമെന്ന് പിഎംകെ നേതാവ്

Published on 06 August, 2020
 ചെന്നൈ തുറമുഖത്ത് സൂക്ഷിച്ചിരിക്കുന്ന 700 ടണ്‍ അമോണിയം നൈട്രേറ്റ് നീക്കണമെന്ന് പിഎംകെ നേതാവ്


ചെന്നൈ: ചെന്നൈ തുറമുഖത്ത് സൂക്ഷിച്ചിരിക്കുന്ന അമോണിയം നൈട്രേറ്റ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് പി.എം.കെ നേതാവ് എസ്.രാംദോസ്. ബെയ്‌റൂട്ട് തുറമുഖത്തെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ചെന്നൈ തുറമുഖത്ത് 704 ടണ്‍ അമോണിയം നൈട്രേറ്റ് ആണ് സൂക്ഷിച്ചിരിക്കുന്നത്. 

കരൂര്‍ ആസ്ഥാനമായ കമ്പനി ആവശ്യമായ ക്ലിയറന്‍സ് ഇല്ലാതെ ഇറക്കുമതി ചെയ്ത അമോണിയം നൈട്രേറ്റ് ആണ് തുറമുഖത്ത് പിടിച്ചെടുത്ത് സൂക്ഷിച്ചിരിക്കുന്നത്. എന്നാല്‍ അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരിക്കുന്നത് സുരക്ഷിതമായാണെന്നും ആശങ്കപ്പെടാനൊന്നുമില്ലെന്നും കസ്റ്റംസ് വ്യക്തമാക്കി. 

ചെന്നൈയ്ക്ക് പുറത്തുള്ള ഗോഡൗണിലാണ് സ്‌ഫോടക വസ്തു സൂക്ഷിച്ചിരിക്കുന്നത്. സമീപത്ത് കെട്ടിടങ്ങളോ താമസസ്ഥലങ്ങളോ ഇല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. കോടതി ഉത്തരവ് പ്രകാരം ലേലം ചെയ്യുന്നതിനുള്ള ഇ-കോഷന്‍ നടപടികളും തുടരുകയാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക