താനൂര്‍(മലപ്പുറം): വയോധികയെ ബലാത്സംഗംചെയ്യാന്‍ ശ്രമിച്ച യുവാവിനെ താനൂര്‍ പോലീസ് അറസ്റ്റുചെയ്തു. തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിയും ലോറി ഡ്രൈവറുമായ ജോമോനാണ് (36) അറസ്റ്റിലായത്. ജൂലായ് 25-ന് പുലര്‍ച്ചെ താനൂരിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് 60 വയസ്സുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്.
വയോധിക ബഹളം വെച്ചതോടെ ഇയാള്‍ രക്ഷപ്പെട്ടു. തുടര്‍ന്ന് സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് താനൂര്‍ പോലീസ് പ്രതിയെ പിടികൂടിയത്.
എറണാകുളം മുതല്‍ കോഴിക്കോട് കുന്ദമംഗലം വരെയുള്ള സി.സി.ടി.വികളാണ് പരിശോധിച്ചത്. പ്രതിയെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.