Image

കടലാക്രമണം രൂക്ഷം; ചെല്ലാനത്ത് നിരവധി വീടുകള്‍ തകര്‍ന്നു

Published on 06 August, 2020
കടലാക്രമണം രൂക്ഷം; ചെല്ലാനത്ത് നിരവധി വീടുകള്‍ തകര്‍ന്നു


കൊച്ചി: കോവിഡിന് പിന്നാലെ ദുരിതംവിതച്ച് ചെല്ലാനം തീരപ്രദേശത്ത് കടലാക്രമണം രൂക്ഷം. നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി. കമ്പനിപ്പടി, ബസാര്‍, കണ്ണമാലി ഉള്‍പ്പെടെയുള്ള മേഖലകളിലാണ് കടലാക്രമണം ഉണ്ടായത്. കിലോമീറ്ററുകളോളം കടല്‍ കേറിയതോടെ പലവീടുകളും വെള്ളത്തിനടിയിലായി. കെട്ടിടങ്ങള്‍ക്ക് തകരാറ് സംഭവിച്ചു. 

തിരമാലകള്‍ ഉയരുകയും കടല്‍വെള്ളം ഇരച്ചെത്തുകയും ചെയ്തതോടെ ആശങ്കയിലാണ് ജനങ്ങള്‍. കൂടുതല്‍ ദുരിതാശ്വാസക്യാമ്പുകള്‍ ആരംഭിച്ച് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. നേരത്തെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചെല്ലാനം പഞ്ചായത്ത് മുഴുവനായും കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക