സമാധാനപരമായ ദാമ്പത്യജീവിതത്തിന് പാലിക്കേണ്ട ഒരു നിയമമുണ്ടെന്നും അത് ഏതെന്നും പറഞ്ഞ് രസകരമായ പോസ്റ്റുമായി കുഞ്ചാക്കോ ബോബന്. തലമുറകളായി കൈമാറി വരുന്ന നിയമങ്ങളാണെന്നും ഒന്നോര്‍മ്മിപ്പിക്കുന്നു എന്നേയുള്ളൂവെന്നും ചാക്കോച്ചന് ഫെയ്സ്ബുക്കില്‍ കുറിക്കുന്നു. ഭാര്യ പ്രിയയ്ക്കൊപ്പമുള്ള ഒരു സെല്‍ഫി പങ്കുവെച്ചുകൊണ്ടാണ്
ചാക്കോച്ചന്റെ സോഷ്യല്‍മീഡിയ പോസ്റ്റ്.
'നിങ്ങള്‍ വരയ്ക്കുന്ന വരയ്ക്കപ്പുറം നിങ്ങളുടെ ഭാര്യ കടക്കാതിരിക്കട്ടെ. വര എവിടെ വരയ്ക്കണമെന്ന് അവള് തീരുമാനിക്കട്ടെ' എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. ചാക്കോച്ചന്റെ ക്യാപ്ഷന്‍ കലക്കിയെന്നാണ് ആരാധകര്‍ പറയുന്നത്. ചിത്രത്തില്‍ മകന് ഇസയില്ലല്ലോയെന്നും ചിലര്‍ സങ്കടപ്പെടുന്നുണ്ട്.