Image

കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലിരുന്ന ആലപ്പുഴ, എറണാകുളം സ്വദേശികള്‍ മരിച്ചു

Published on 06 August, 2020
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലിരുന്ന ആലപ്പുഴ, എറണാകുളം സ്വദേശികള്‍ മരിച്ചു

കൊച്ചി: കളമശ്ശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയിലിരുന്ന രണ്ടു രോഗികള്‍  മരിച്ചു. ചേര്‍ത്തല തൃച്ചാറ്റുകുളം സ്വദേശി വാഴത്തറ വീട്ടില്‍ പുരുഷോത്തമനും (84) പള്ളുരുത്തി കളത്തില്‍ വീട്ടില്‍ റാഫിയുമാണ് (64) മരിച്ചത്. പ്രോട്ടോക്കോളനുസരിച്ച് മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിന് സ്രവം ആലപ്പുഴ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്.

കടുത്ത ന്യുമോണിയ ബാധിതനായിരുന്ന പുരുഷോത്തമനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. കടുത്ത പ്രമേഹവും രക്തസമ്മര്‍ദ്ദവുമുണ്ടായിരുന്നു. വൃക്കകളും തകരാറിലായതോടെ സ്ഥിതി കൂടുതല്‍ വഷളാവുകയായിരുന്നു. മരിച്ച റാഫിക്ക് ശ്വാസകോശാര്‍ബുദവും ന്യൂമോണിയയും ഉണ്ടായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക