Image

മഹേഷ് ഭട്ടിനും നടിമാര്‍ക്കെതിരെയും കേന്ദ്ര വനിതാ കമ്മീഷന്റെ നോട്ടീസ്

Published on 07 August, 2020
മഹേഷ് ഭട്ടിനും നടിമാര്‍ക്കെതിരെയും കേന്ദ്ര വനിതാ കമ്മീഷന്റെ നോട്ടീസ്

മോഡലിംഗില്‍ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികമായി ചൂഷണം ചെയ്തു എന്ന പരാതിയില്‍ സംവിധായകനും നിര്‍മ്മാതാവുമായ മഹേഷ് ഭട്ടിനും നടിമാര്‍ക്കെതിരെയും കേന്ദ്ര വനിതാ കമ്മീഷന്റെ നോട്ടീസ്. ഉര്‍വശി റൗട്ടേല, ഇഷ ഗുപ്ത, മൗനി റോയ്, ടിവി താര പ്രിന്‍സ് നരൂല എന്നിവര്‍ക്കെതിരെയും കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

സാമൂഹിക പ്രവര്‍ത്തകയായ യോഗിത ഭയാനയാണ് പരാതി നല്‍കിയിരിക്കുന്നത്. ഐഎംജി വെഞ്ചേര്‍സ് എന്ന സ്ഥാപനത്തിനും ഇതിന്റെ മേധാവി സണ്ണി വര്‍മ്മയ്ക്കുമെതിരെയാണ് ലൈംഗിക ചൂഷണം, ബ്ലാക്ക്മെയില്‍ എന്നിവ ആരോപിച്ച് യുവതികള്‍ പരാതി നല്‍കിയത്. ഇഷ ഗുപ്ത, മൗനി റോയ്, പ്രിന്‍സ് നരൂല എന്നിവരുടെ മൊഴി എടുക്കാനായാണ് നോട്ടീസ് അയച്ചത്.

തന്റെ കമ്പനിയിലൂടെ മിസ് ഏഷ്യ കോണ്ടസ്റ്റില്‍ മോഡലുകളായി അവതരിപ്പിക്കാമെന്ന് പറഞ്ഞാണ് ഐഎംജി വെഞ്ചേര്‍സ് പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്നത്. സംശയം തോന്നാതിരിക്കാനായി പ്രവേശന ഫീസായി 2950 രൂപ ഈടാക്കുകയും ചെയ്യും.

കേസില്‍ നേരിട്ട് ഹാജരാകാന്‍ ഐഎംജി വെഞ്ചേഴ്സിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും എത്തിയില്ല. പിന്നാലെയാണ് ഐഎംജി വെഞ്ചേഴ്സിനെ പ്രമോട്ട് ചെയ്യുന്ന താരങ്ങള്‍ക്കെതിരെ നോട്ടീസ് നല്‍കാന്‍ കമ്മീഷന്‍ തീരുമാനിച്ചത്. കേസില്‍ മൊഴി രേഖപ്പെടുത്താന്‍ ഓഗസ്റ്റ് 16 ന് ഹാജരാകണമെന്നാണ് വനിതാ കമ്മീഷന്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. നടന്‍ സോനു സൂദിനെയും നേരത്തെ കമ്മീഷന്‍ വിളിച്ചു വരുത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക