Image

പാർട്ടികൾ കൺവെൻഷനുകൾ വെർച്ച്വലായി നടത്തുമ്പോൾ: ഏബ്രഹാം തോമസ്

Published on 07 August, 2020
പാർട്ടികൾ കൺവെൻഷനുകൾ വെർച്ച്വലായി നടത്തുമ്പോൾ: ഏബ്രഹാം തോമസ്
ഡെമോക്രാറ്റിക്ക് റിപ്പബ്ളിക്കൻ  പാർട്ടികളുടെ ദേശീയ കൺവെൻഷനുകളെയും പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥികളുടെ നോമിനേഷൻ നടപടികളെയും കുറിച്ചുള്ള വിവരങ്ങൾ പതുക്കെ പുറത്താവുകയാണ്.
മിൽവാക്കിയിൽ ഓഗസ്റ്റ് 17 മുതൽ 20 വരെ നടക്കുന്ന ഡെമോക്രാറ്റിക്ക് കൺവെൻഷനിൽ സംബന്ധിച്ച് പ്രസിഡന്റ് സ്ഥാനാർത്ഥിത്വം സ്വീകരിക്കുകയില്ലെന്ന് മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡൻ ക്യാംപ് പറഞ്ഞു. ഡെലവെയറിലെ സ്വന്തം ഭവനത്തിലിരുന്ന് പരിപാടിയിൽ ഓൺലൈനിലൂടെ സംബന്ധിക്കും. പിന്നീട് വെർച്ച്വലായി തന്നെ നോമിനേഷൻ സ്വീകരിക്കും.
'2020 മാറ്റത്തിന്റെയും വെല്ലുവിളികളുടെയും വർഷമായി ഓർമ്മിക്കപ്പെടും' ഡെമോക്രാറ്റിക്ക് നാഷണൽ കൺവെൻഷന്റെ ചീഫ് എക്സിക്യൂട്ടിവ് ജോ സോളമനെസി ഒരു സന്ദേശത്തിൽ പറഞ്ഞു. കൺവെൻഷന്റെ ദൈർഘ്യം കുറച്ച് ഓരോ ദിവസവും രണ്ടു മണിക്കൂർ വീതമുള്ള പരിപാടികൾ, നേതാക്കളുടെ പ്രസംഗങ്ങൾ പ്രീ-റിക്കാർഡ് ചെയ്ത് ഒരു മെയ്ഡ് ഫോർ ടി വി ചടങ്ങാക്കുവാനും വ്യാഴാഴ്ച രാത്രിയിൽ ഒരു ചെറിയ ജനക്കൂട്ടത്തെ സംബോധന ചെയ്ത് ബൈൻ അക്സപ്റ്റെൻ സ് സ്പീച്ച് നൽകാനും പദ്ധതി തയാറാക്കിയിരുന്നു.
കണക്ടിക്കെട്ടിലെ ഒരു ഫണ്ട് റെയ്സറിനയച്ച സന്ദേശത്തിൽ ബൈഡൻ ഇൻ പേഴ്സൺ നോമിനേഷൻ സ്വീകരിക്കുകയില്ലെന്ന് അറിയിച്ചു. ഇത് ഉത്തേജനാത്മകമായ ഒരു കൺവെൻഷൻ ആയിരിക്കുമെന്ന് കൂട്ടി ചേർത്തു. മിൽവാക്കി മേയർ ഒരു സ്ഥലത്ത് ഒത്തു ചേരുന്നവരുടെ സംഖ്യ 225 ആളുകളായി പരിമിതപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ ഇതാണ് ശരിയായ നടപടി എന്നെനിക്ക് തോന്നുന്നു. ഒരു മാതൃക കാട്ടി ഈ നിർണ്ണായക ഘട്ടത്തിൽ നാം എങ്ങനെ പ്രതികരിക്കും എന്ന് തെളിയിക്കേണ്ടതുണ്ട്. "ബൈഡന്റെ പ്രസ്താവന തുടർന്നു.
പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ എല്ലാ പ്രസ്താവനകളും വിവാദമാകാറുണ്ട്. റിപ്പബ്ളിക്കൻ പാർട്ടി തനിക്ക് നൽകുന്ന നോമിനേഷൻ സ്വീകരിച്ച് താൻ വൈറ്റ് ഹൗസിൽ അക്സപ്റ്റെൻസ് സ്പീച്ച് നടത്തും എന്ന പ്രസ്താവനയും വിവാദമായി. ഹൗസ് സ്പീക്കർ നാൻസി പെലോസി (ഡെമോക്രാറ്റ്) ഉടനെ തന്നെ ഇതനുവദിക്കുകയില്ല എന്ന പ്രസ്താവനയുമായി രംഗത്തെത്തി. ഇത് ഒരു രാഷ്ട്രീയ പാർട്ടിയുടെ ആവശ്യത്തിന് ക്യാപിറ്റോളോ വൈറ്റ് ഹൗസോ ഉപയോഗിക്കുന്നതായി കരുതേണ്ടി വരു എന്ന് പറഞ്ഞു. ഒരു ടെലിവിഷൻ ഇന്റർവ്യൂവിലാണ് ട്രoപ് മനസ്സ് തുറന്നത്. ഇത് വൈറ്റ് ഹൗസിൽ നിന്ന് നടത്തുക ആയാസരഹിതമായിരിക്കും - സുരക്ഷാ മാനദണ്ഡങ്ങൾക്കും ഇത് അനുയോജ്യമാണ്.
കൺവെൻഷൻ ഓഗസ്റ്റ് 24 - 27 തീയതികളിലാണ് ഉദ്ദേശിച്ചിരിക്കുന്നത്. ഔദ്യോഗികമായി പ്രസിഡന്റ് സ്ഥാനത്തേക്ക് ട്രംപിനെയും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മൈക്ക് പെൻസിനെയും 24 - ആം തീയതി നോമിനേറ്റ് ചെയ്യും. കൺവെൻഷൻ വെർച്ച്വൽ ഇവന്റുകളുടെയും ലൈവ് സ്പീച്ചുകളുടെയും ഒരു മിക്സ് ആയിരിക്കും. ട്രംപിന്റെ റിമാർക്കുകളും പ്രഥമ വനിത മെലനിയ ട്രംപിന്റെ പ്രസംഗവും ഉണ്ടാവും. തന്റെ പ്രസംഗം മിക്കവാറും താൻ ലൈവ് ആയി വൈറ്റ് ഹൗസിൽ നിന്ന് നടത്തും എന്ന വെളിപ്പെടുത്തലാണ് പ്രതിഷേധത്തിന് കാരണമായത്.
നാല് ദിവസത്തെ കൺവെൻഷനും പ്രസംഗങ്ങളുമെല്ലാം നോർത്ത് കരോലിനയിലെ ഷാർലറ്റിൽ നിന്നും നടത്താനാണ് പ്ളാൻ ചെയ്തിരിരുന്നത്. ട്രാംപും നോർത്ത് കരോലിന ഡെമോക്രാറ്റിക്ക് ഗവർണറും തമ്മിലുള്ള ഭിന്നത രൂക്ഷമായപ്പോൾ ട്രംപ് പരിപാടി ഉപേക്ഷിച്ചു. ഓൺലൈനായി ഷാർലറ്റിൽ നിന്ന് തന്നെ പ്രക്ഷേപണം ചെയ്തേക്കും. മുൻപ് തന്റെ റീനോമിനേഷൻ ചടങ്ങുകളിലേക്ക്ട്രംപ് മാധ്യമ പ്രവർത്തകർ ആവശ്യമില്ലെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ മനസ് മാറിയിരിക്കുകയാണ്. ചടങ്ങുകളിലേക്ക് മാധ്യമ പ്രവർത്തകർക്ക് സ്വാഗതം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക