Image

പമ്ബാ ത്രിവേണി മുങ്ങി, പത്തനംതിട്ടയിലും കനത്ത മഴ

Published on 07 August, 2020
പമ്ബാ ത്രിവേണി മുങ്ങി, പത്തനംതിട്ടയിലും കനത്ത മഴ
പത്തനംതിട്ട: ജില്ലയില്‍ കഴിഞ്ഞ ദിവസം തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുന്നു. മഴ കനത്തതോടെ പമ്ബയില്‍ ജലനിരപ്പ് പിന്നെയും ഉയര്‍ന്നു. ശബരിമല ഉള്‍വനത്തില്‍ വലിയ ഉരുള്‍ പൊട്ടല്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ഇതോടെ വെള്ളം കുതിച്ചെത്തി പമ്ബ ത്രിവേണി പൂര്‍ണമായും മുങ്ങിയ അവസ്ഥയിലാണ്.ജനവാസ മേഖലയായ റാന്നിയില്‍ പമ്ബ കരയോടു ചേര്‍ന്നാണ് ഒഴുകുന്നത്. ടൗണില്‍ ഉപാസനക്കടവില്‍ വെള്ളം കരയിലേക്കു കയറിത്തുടങ്ങി.ഇതുവഴിയാണ് നഗരത്തിലേക്കു വെള്ളം കയറുന്നത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക