Image

വയനാട് മുണ്ടക്കൈ വനമേഖലയില്‍ ഉരുള്‍പൊട്ടല്‍:ആളുകളെ മാറ്റിപാര്‍പ്പിച്ചു,

Published on 07 August, 2020
വയനാട് മുണ്ടക്കൈ വനമേഖലയില്‍ ഉരുള്‍പൊട്ടല്‍:ആളുകളെ മാറ്റിപാര്‍പ്പിച്ചു,

വയനാട് മുണ്ടക്കൈ വനമേഖലയില്‍ ഉരുള്‍പൊട്ടല്‍. ഒരു പാലം ഒലിച്ചുപോയി. ഇവിടെയുള്ള ആളുകളെ നേരത്തെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ഒറ്റപ്പെട്ട വീടുകളിലുണ്ടായിരുന്നവരെ മാറ്റിപാര്‍പ്പിക്കുകയാണ്.അപകടഭീഷണി ഉള്ളതിനാല്‍ ഇവിടുത്തെ കുടുംബങ്ങളെ നേരത്തെ ഒഴിപ്പിക്കാനാരംഭിച്ചിരുന്നെങ്കിലും ചില കുടുംബങ്ങള്‍ ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടു. 


നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

മേപ്പാടി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ പുഞ്ചിരി മട്ടത്താണ് രാവിലെ ഒമ്ബത് മണിയോടെ ഉരുള്‍പൊട്ടിയത്. ഉരുള്‍പൊട്ടലില്‍ രണ്ട് വീടുകള്‍ തകര്‍ന്നു. രണ്ട് പാലങ്ങളും തകര്‍ന്നിട്ടുണ്ട്. ഇവിടെ കുടുങ്ങിയ 21 പേരെ രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. 5 പേരെ ഇതിനകം രക്ഷപ്പെടുത്തി.


വയനാട്ടിലെ മറ്റു ചില പ്രദേശങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായിട്ടുണ്ട്. അപകടഭീഷണി നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടികള്‍ പുരോഗമിക്കുന്നു. പലയിടത്തും വെള്ളം കയറിയതിനെ തുടര്‍ന്ന് റോഡ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.

വയനാട്ടിലെ ദുരന്ത സാധ്യതാ മേഖലകളില്‍ വിനോദ സഞ്ചാരം നിരോധിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക