Image

പാലായില്‍ വെള്ളപ്പൊക്കത്തിന് സാധ്യത; റോഡില്‍ വെള്ളം കയറി

Published on 07 August, 2020
 പാലായില്‍ വെള്ളപ്പൊക്കത്തിന് സാധ്യത;  റോഡില്‍ വെള്ളം കയറി


കോട്ടയം: ജില്ലയില്‍ മഴ കനത്തതോടെ പാലാ അടക്കം താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍. മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പാലാ നഗരത്തില്‍ വെള്ളം കയറുമെന്ന സൂചനയുണ്ട്. പനയ്ക്കപ്പാലത്ത് റോഡില്‍ വെള്ളം കയറി. ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ളതിനാല്‍ തീക്കോയി, വെള്ളിക്കുളം ഭാഗത്ത് ജനങ്ങളെ ഒഴിപ്പിക്കും. 

പനയ്ക്കപ്പാലം, ഇടപ്പാടി, മൂന്നാനി, ചെത്തിമറ്റം, കൊട്ടാരമറ്റം, മുത്തോലി തുടങ്ങി താഴ്ന്ന പ്രദേശങ്ങളില്‍ റോഡുകളില്‍ വെള്ളം കയറി.

വൈക്കം തലയോലപ്പറമ്പ് അടക്കം താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളില്‍ വെള്ളം കയറി. അമ്പതോളം വീടുകളില്‍ വെള്ളം കയറിയതായി റിപ്പോര്‍ട്ടുണ്ട്. ഇവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്.

ജില്ലയില്‍ എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും മൂന്നു ദിവസത്തേക്ക് നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ജില്ലാ കളക്ടര്‍ എം. അഞ്ജന മീനച്ചില്‍ താലൂക്ക് ഓഫീസിലെത്തി ദുരന്ത നിവാരണ ക്രമീകരണങ്ങള്‍ വിലയിരുത്തി. 


കനത്ത മഴയെത്തുടര്‍ന്ന് മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയരുകയും കൂട്ടിക്കല്‍ മേലേത്തടത്ത് നേരിയ ഉരുള്‍പൊട്ടല്‍ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ ദുരന്തസാധ്യതാ മേഖലകളില്‍ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കിയെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക