Image

കരിപ്പൂര്‍ വിമാനദുരന്തത്തില്‍ പൊലിഞ്ഞത് പൈലറ്റടക്കം 19 ജീവനെന്ന് റിപ്പോര്‍ട്ട്

Published on 07 August, 2020
കരിപ്പൂര്‍ വിമാനദുരന്തത്തില്‍ പൊലിഞ്ഞത്  പൈലറ്റടക്കം 19 ജീവനെന്ന് റിപ്പോര്‍ട്ട്
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ പൊലിഞ്ഞത് പൈലറ്റും സഹപൈലറ്റും ഉള്‍പ്പെടെ 19 പേരുടെ ജീവനെന്ന് റിപ്പോര്‍ട്ട്.

ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തെ ആണ് മരിച്ച പൈലറ്റ്. അഖിലേഷ് സഹപൈലറ്റ്. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി തിരികെ എത്തിയ എയര്‍ ഇന്ത്യ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

കോഴിക്കോട് സ്വദേശി രാജീവന്‍, കണ്ണൂര്‍ സ്വദേശി ഷറഫൂദ്ദീന്‍, രണ്ടു സ്ത്രീകളും ഒരു കുട്ടിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. നിരവധി പേരാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രികളിലുള്ളത്.

ജീവനക്കാരടക്കം 192 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ 10 കുട്ടികളുമുണ്ടായിരുന്നു. രാത്രി 8 മണിയോടെയാണ് സംഭവം. 100ല്‍ അധികം യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. വിമാനത്തിന്റെ മുന്‍ഭാഗത്തുള്ള യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലും ചിലരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും മേഴ്സി ആശുപത്രിയിലും മിംസിലും കൊണ്ടുപോയിട്ടുണ്ട്.

വിമാനം മഴകാരണം റണ്‍വേയില്‍ നിന്നും തെന്നി മാറി 35 അടി താഴേക്ക് വീണു. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 1344 നമ്പര്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്. റണ്‍വേയില്‍ ഇറങ്ങിയ ശേഷം വിമാനം മുന്നോട്ടു പോയെന്ന് കരുതുന്നതായി എയര്‍ ഇന്ത്യാ എക്‌സ് പ്രസ് വ്യത്തങ്ങള്‍ അറിയിച്ചു.

വിമാനത്തില്‍നിന്ന് പുക ഉയര്‍ന്നെങ്കിലും തീ പിടിക്കാത്തത് അപകടത്തിന്റെ വ്യാപ്തി കുറച്ചു.

കൊണ്ടോട്ടി-കുന്നുംപുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ് ബെല്‍റ്റ് റോഡിന്റെ ഭാഗത്തേക്ക് വീഴുകയുമായിരുന്നു.
കരിപ്പൂര്‍ വിമാനദുരന്തത്തില്‍ പൊലിഞ്ഞത്  പൈലറ്റടക്കം 19 ജീവനെന്ന് റിപ്പോര്‍ട്ട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക