Image

വിമാനത്തിലുണ്ടായിരുന്നത് ക്രൂ അടക്കം 190 പേര്‍; 17 മരണം സ്ഥിരീകരിച്ചു

Published on 07 August, 2020
വിമാനത്തിലുണ്ടായിരുന്നത് ക്രൂ അടക്കം 190 പേര്‍; 17 മരണം സ്ഥിരീകരിച്ചു

കരിപ്പുര്‍: കരിപ്പൂരില്‍ റണ്‍വേയില്‍ നിന്നു തെന്നിവീണ് അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ വിമാനത്തിലുണ്ടായിരുന്നത് ജീവനക്കാര്‍ അടക്കം 190പേര്‍. പൈലറ്റു സഹ പൈലറ്റും അടക്കം 17 പേര്‍ മരണമടഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 10 മപരും സ്വകാര്യ ആശുപത്രികളില്‍ ആറു പേരും മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഒരാളുമാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഗര്‍ഭിണിയുടെ നില ഗുരുതരമാണ്. 

മഞ്ചേരിയില്‍ 36 പേര്‍ ചികിത്സയിലുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള 24 പേരുടെ വിവരങ്ങള്‍ ലഭ്യമായി. അഞ്ചു പേരുടെ പേര് വിവരങ്ങള്‍ ലഭ്യമല്ല. 13 ആശുപത്രികളിലാണ് ചികിത്സയിലുള്ളവര്‍ കഴിയുന്നത്. 

കോഴിക്കോട്ടെ വിവിധ ആശുപത്രികളില്‍ 110 പേരെ പ്രവേശിപ്പിച്ചു. ഇവരില്‍ 11 പേര്‍ മരിച്ചു. മലപ്പുറത്ത് വിവിധ ആശുപത്രികളില്‍ 80 പേരെയാണ് പ്രവേശിപ്പിച്ചത്. ഇവരില്‍ ആറു പേര്‍ മരിച്ചുവെന്ന് കലക്ടര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു. 

വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരേയും പുറത്തെടുത്തു. തകര്‍ന്ന വിമാനത്തിനടിയില ആരും തന്നെ ഉള്‍പ്പെട്ടിട്ടില്ല. വൈകിട്ട് 7.50 ഓടെയാണ് അപകടമുണ്ടായത്. 11.45 ഓടെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക