Image

ഫൊക്കാന തിരഞ്ഞെടുപ്പ് 'ഓര്‍ഗനൈസേഷണല്‍ ടെററിസ'മെന്നു പ്രസിഡണ്ട് മാധവന്‍ നായര്‍ (പി പി ചെറിയാന്‍)

Published on 07 August, 2020
ഫൊക്കാന തിരഞ്ഞെടുപ്പ് 'ഓര്‍ഗനൈസേഷണല്‍ ടെററിസ'മെന്നു പ്രസിഡണ്ട് മാധവന്‍ നായര്‍ (പി പി ചെറിയാന്‍)
ഡാളസ്: യാതൊരു തത്വദീക്ഷയുമില്ലാതെ ഫൊക്കാനയുടെ ചില അംഗങ്ങള്‍ ഭരണഘടനാ വിരുദ്ധമായി നടത്തിയ തിരെഞ്ഞെടുപ്പു പ്രഹസനത്തിന് ഓര്‍ഗനൈസേഷണല്‍ ടെററിസമെന്നല്ലാതെ വേറൊരു നിര്‍വചനവും നല്‍കാനാവില്ലെന്ന് ഫൊക്കാന പ്രസിഡന്റ് മാധവന്‍നായര്‍.

ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നെത്ര്വതത്തില്‍ ആഗസ്‌റ് 7 നു വിളിച്ചുചേര്‍ത്ത ഫൊക്കാന നേതാക്കളുടെ വെര്‍ച്യുല്‍
പ്രസ് മീറ്റില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായര്‍ . തെറ്റു തിരുത്തുന്നതിന് ഇനിയും അവര്‍ക്കു അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രസിഡന്റും അദ്ദേഹത്തിന് പിന്തുണാ നല്കുന്ന ടോമി കൊക്കോട്ടു, വിനോദ് കെയാര്‍കെ, ജോയ് ചാക്കപ്പന്‍, അബ്രഹാം ഈപ്പന്‍, ഡോ രഞ്ജിത് പിള്ള തുടങ്ങിയവര്‍ സ്വീകരിച്ച അനുകൂല സമീപനം ഇരു വിഭാഗങ്ങളും തമ്മില്‍ ഐക്യത്തിനുള്ള സാധ്യതകള്‍ വര്‍ധിപ്പിച്ചതായി പ്രസ്‌ക്ലബ് പ്രസിഡന്റ് ഡോ ജോര്‍ജ് കാക്കനാട് അറിയിച്ചു .

ജോര്‍ജി വര്‍ഗീസിന്റെ നെത്ര്വത്വത്തില്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട വിഭാഗം അവസാന നിമിഷം സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നത് സമ്മേളനത്തിന്റെ ശോഭ അല്‍പം കെടുത്തിയെങ്കിലും അവരുമായി വീണ്ടും ചര്‍ച്ചക്കുള്ള അവസരം ഒരുക്കുമെന്നും സമ്മേളനത്തില്‍ മോഡറേറ്ററായി പ്രവര്‍ത്തിച്ച സുനില്‍ തൈമറ്റം പറഞ്ഞു.

ഫൊക്കാന നിലവിലുള്ള ഭരണഘടനയനുസരിച്ചു പുതിയ സംഘടനാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് തികച്ചും വോട്ടര്‍മാരുടെ സാന്നിധ്യത്തില്‍ മാത്രമേ നടത്താവൂ എന്ന കര്‍ശന നിര്‍ദേശം ജോര്‍ജി വര്ഗീസ്സ് ടീം ലംഘിച്ചതായി പ്രസിഡന്റ് മാധവന്‍ നായര്‍ കുറ്റപ്പെടുത്തി .ഈ നടപടി നിലനില്‍ക്കില്ലെന്നും അര്ഥശങ്കക്കിടയില്ലാത്തവണ്ണം അദ്ദേഹം വ്യക്തമാക്കി. ഫൊക്കാനയുടെ അംഗ സംഘടനകളില്‍ ഭൂരിഭാഗവും തങ്ങളെയാണ് പിന്തുണക്കുന്നതെന്നു പ്രസിഡന്റ് അവകാശപ്പെട്ടു .

അമേരിക്ക കാനഡാ മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായ ഫൊക്കാന ഐക്യത്തോടെ മുന്‌പോട്ടു പോകണമെന്നാണ് ഇന്ത്യപ്രസ് ക്ലബ് ആഗ്രഹികുന്നതെന്നും അതിനാവശ്യമായ എല്ലാ സഹകരണവും ഞങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും അഡൈ്വസറിബോര്‍ഡ് ചെയര്മാന് മധു രാജന്‍, സെക്രട്ടറി സുനില്‍ ട്രൈസ്റ്റാര്‍ എന്നിവര്‍ ഉറപ്പു നല്‍കി. ഫൊക്കാനയെ പ്രതിനിധീകരിച്ചു ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അവരുടേതായ ന്യായീകരണവും വിശദീകരണവും നല്‍കി .

ഇന്ത്യ പ്രസ് ക്ലബിന്റെ നേതാക്കളായ ജീമോന്‍ ജോര്‍ജ്, ജോസ് കടപ്പുറം, മാത്യു വര്ഗീസ്, റെജി ജോര്‍ജ്, ഷിജൊ പൗലോസ്, ബിജു കിഴക്കേക്കുറ്റ്, സജി അബ്രഹാം, ബിനു ചിലമ്പത്തു, അലന് ജോണ്‍, ഫ്രാന്‍സിസ് തടത്തില്‍, സണ്ണി മാളിയേക്കല്‍ തുടങ്ങിയവരുടെ ചോദ്യങ്ങള്‍ക്കു ഫൊക്കാന നേതാക്കള്‍ ഉചിതമായ മറുപടി നല്‍കി .

ഫൊക്കാനയില്‍ നിന്നും ഫോമാ രൂപികരിച്ചതിന്റെ മുറിവുണങ്ങുമുന്‍പ് മറ്റൊരു ആഘാതം കൂടി ഫൊക്കാനാകു താങ്ങാനാകുമൊ എന്നാണ് അമേരിക്കന്‍ മലയാളികള്‍ ഉറ്റുനോക്കുന്നത് .
Join WhatsApp News
CommonMan 2020-08-07 19:15:19
If one person who should and cannot say like these is Mr Madhavan Nair. He got in to FOKANA without much prior working experience in a unconstitutional way. He was representing the communal association NAMAM, which was solely formed for the Nair community. Shame on you!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക