Image

അമേരിക്കന്‍ രാഷ്ട്രീയം # 1 (സി. ആന്‍ഡ്രൂസ്)

Published on 07 August, 2020
അമേരിക്കന്‍ രാഷ്ട്രീയം # 1 (സി. ആന്‍ഡ്രൂസ്)

അമേരിക്കന്‍ രഷ്ട്രീയം # 1
റോം കത്തുന്നു ചിലര്‍ വീണ വായിക്കുന്നു!
ലൂക്കോ: 1 :1 ''ശ്രീമാനായ തെയോഫിലോസേ, ആദിമുതല്‍ കണ്ട സാക്ഷികളും വചനത്തിന്റെ ശുശ്രൂഷകന്മാരുമായവര്‍ നമ്മെ ഭരമേല്പിച്ചതുപോലെ, 2 നമ്മുടെ ഇടയില്‍ പൂര്‍ണ്ണമായി പ്രമാണിച്ചു വരുന്ന കാര്യങ്ങളെ വിവരിക്കുന്ന ഒരു ചരിത്രം ചമെപ്പാന്‍ പലരും തുനിഞ്ഞിരിക്കകൊണ്ടു, 3 നിനക്കു ഉപദേശം ലഭിച്ചിരിക്കുന്ന വാര്‍ത്തയുടെ നിശ്ചയം നീ അറിയേണ്ടതിന്നു 4 അതു ക്രമമായി എഴുതുന്നതു നന്നെന്നു ആദിമുതല്‍ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ടു എനിക്കും തോന്നിയിരിക്കുന്നു. അതാണ് ഇ ലേഘന സീരീസ് എഴുതുവാന്‍ എന്നെയും പ്രേരിപ്പിച്ചത്.

അമേരിക്കയില്‍ പ്രസിഡണ്ട് ഉള്‍പ്പെടെ ഉള്ള അനേകം തസ്തികയിലേക്ക് ഉള്ള പൊതു തിരഞ്ഞെടുപ്പ് ഇനി മൂന്നു മാസത്തിനുള്ളില്‍ നടക്കും. ഇ മലയാളിയില്‍ ഈയിടെ ആയി പല മലയാളികളും വളച്ചു ഒടിച്ച വാര്‍ത്തകളും കണക്കുകളും എഴുതി വിടുന്നു. അതിനു പുറകെ കുറെ സ്ഥിരം കുറ്റികളും അവര്‍ പറഞ്ഞത് ശരി എന്ന് കമന്റും എഴുതും. ഇതില്‍ ഒരുവന് വ്യജ ഡോക്റേറ്റും ഉണ്ട്. ഇവര്‍ക്കു രാഷ്ട്രീയ വിജ്ഞാനം ഇല്ല എന്ന് അവരുടെ എഴുത്തുകള്‍ വ്യക്തം ആക്കുന്നു. വായനക്കാരെ വഴി തെറ്റിക്കുന്ന ഇ സാമൂഹ്യ ദ്രോഹികളെ നിങ്ങള്‍ അകറ്റുക. അമേരിക്കയില്‍ മൊത്തം മലയാളിയുടെ വോട്ട് പ്രസിടെണ്ടിനെ തിരഞ്ഞെടുക്കുന്നതില്‍ ഒന്നും അല്ല എന്നതും മറ്റൊരു സത്യം. പറയത്തക്ക യോഗ്യതകള്‍ ഇല്ല എങ്കിലും അനേകം മലയാളികള്‍ സാരി തുമ്പില്‍ തൂങ്ങി ഇവിടെ എത്തി. നാട്ടിലെ പുരുഷ മേധാവിത്ത പൊങ്ങച്ചത്തില്‍ ജനിച്ചുവളര്‍ന്ന ഇവര്‍ക്ക് ഇവിടെ എത്തിയതോടെ അപകര്‍ഷതയും കൂടി. ഇതിനെ കവര്‍ ചെയ്യുവാന്‍ ആണ് കറമ്പറോട് വെറുപ്പ് കാണിക്കുന്നത്, രാഷ്ട്രീയം അറിയാത്ത ഇവര്‍ ഡെമോക്രാറ്റ്കളില്‍ നിന്നും അകന്നു, കഥ അറിയാതെ റിപ്പപ്ലിക്ക്ന്‍ ആയി, ട്രംപനും ആയി. അതിനാല്‍ നിങ്ങളുടെ അറിവിലേക്ക് കുറെ സത്യങ്ങള്‍.
- അപകര്‍ഷതയില്‍ നിന്നും ഉടലെടുത്ത ' ഞാന്‍ എന്ന ഭാവത്തിന്റെ' വിസ്പ്പ്‌പോടനം ആണ് മലയാളികള്‍ കൂടുന്ന എല്ലാ സമൂഹത്തിലും ഇപ്പോള്‍ കാണുന്നത്. ഫോക്കാന അതിനു നല്ല ഉദാഹരണം.

നിങ്ങള്‍ ടെലിവിഷന്‍ കാണുന്നവരും പത്രങ്ങള്‍ വായിക്കുന്നവരും എന്ന് കരുതുന്നു. അമേരിക്കയിലെ മിക്കവാറും എല്ലാ ചാനലുകളും പത്രങ്ങളും റിപ്പപ്ലിക്കന്‍ ചായിവ് ഉള്ളവര്‍ ആണ്. ട്രംപിനെ ഏറ്റവും സപ്പോര്‍ട് ചെയുന്ന ചാനല്‍ ആണ് ഫോക്‌സ്. അതിനാല്‍ ഇതില്‍ വരുന്ന ന്യൂസ് വച്ച് നമുക്ക് നോക്കാം. സ്ഥിരം കള്ളം പറയുന്ന ട്രംപിനെ ഫോക്സും മിക്കവാറും റിപ്പപ്ലിക്കന്‍ നേതാക്കളും അടുത്ത കാലം വരെ മൗനമായി സപ്പോര്‍ട് ചെയിതു. എന്നാല്‍ ഇപ്പോള്‍ അവര്‍ തന്നെ പരസ്യമായി ട്രമ്പില്‍ നിന്നും അകലുന്നു, ട്രംപിനെ വിമര്‍ശിക്കുന്നു, ട്രംപ് പറഞ്ഞതിനെ തിരുത്തുന്നു, ട്രമ്പിനെ ശാസിക്കുന്നു. കാരണം വോട്ടര്‍മാര്‍ ട്രമ്പില്‍ നിന്നും അകലുന്നു. അവര്‍ തിരിച്ചുവരില്ല എന്ന വ്യക്തമായതോടെ; ട്രംപിന്റെ കൂടെ നിന്നാല്‍ അവരുടെ സ്ഥാനങ്ങള്‍ തെറിക്കും എന്ന് എല്ലാ നാഷണല്‍ പോള്‍ സ്ഥിരീകരിക്കുന്നു.

നവംബര്‍ 3 നു നടക്കേണ്ട തിരഞ്ഞെടുപ്പ് മാറ്റിവെക്കല്‍, തപാല്‍ വോട്ടുകളെക്കുറിച്ചുള്ള കള്ള പ്രചരണം,
ട്രംപ് ഹോട്ടലിനു എതിരെ വരുന്ന ഫ്ബിഐ ഹെഡ് കാര്‍ട്ടേഴ്സിനുള്ള ഫണ്ട് റദ്ദ് ചെയ്തതു, എന്നിങ്ങനെ പലതിനെയും ഇന്നേവരെ ട്രംപിനെ എതിര്‍ക്കാതിരുന്ന റിപ്പപ്ലിക്കന്‍ നേതാക്കള്‍ പരസ്യമായി എതിര്‍ത്തു. സാമ്പത്തികമായി വലിയ മാന്ദ്യം അനുഭവിക്കുന്നതിന്റെ കൂടെ ആണ് മുപ്പത്തി ഒന്ന് മില്യണില്‍ അധികം പേര് തൊഴില്‍ ഇല്ലായ്മ സഹായം തേടുന്നത്. ഇവരുടെ സഹായം നീട്ടിക്കൊടുക്കുവാനും, സ്‌കൂളുകള്‍ക്ക് കൂടുതല്‍ സഹായം എത്തിക്കുവാനും ട്രംപ് വിസമ്മതിച്ചു. ഇത് റിപ്പപ്ലിക്കന്‍സിനെ വല്ലാതെ അലട്ടുന്നു.

നാലുവര്‍ഷം ആയി ട്രംപിന്റെ കള്ളങ്ങള്‍ സ്ഥിരം കേള്‍ക്കുന്ന ജനങ്ങള്‍ ട്രംപിനെ വിശ്വസിക്കുന്നില്ല എന്ന് പോളുകള്‍ കാണിക്കുന്നു. കൊറോണയെ പറ്റി പറഞ്ഞ കള്ളങ്ങള്‍ അനേകരുടെ മരണത്തിനു കാരണം ആയി. തുടക്കം മുതല്‍ ശ്രദ്ധിച്ചിരുന്നു എങ്കില്‍ ഇത്രയും പേര് മരിക്കില്ല എന്നത് ഭൂരി പക്ഷം പേരും സമ്മതിക്കുന്നു. വളരെ പരിതാപകരമായി ട്രമ്പ് ഇതില്‍ പരാജപ്പെട്ടു.

റിപ്പപ്ലിക്കന്‍ പാര്‍ട്ടിയുടെ വോട്ട് ബാങ്ക് ആയ യാഥാസ്ഥികരും ഇവാന്‍ജെലിക്കരും ഇപ്പോള്‍ ട്രംപിന് എതിരെ പരസ്യം ചെയ്യുന്നു. ട്രംപിന് എതിരായി സ്ഥാനാര്‍ത്ഥിയെ കൊണ്ടുവരുവാന്‍ അവര്‍ക്കു സാധിച്ചില്ല. അതിനാല്‍ അവര്‍ പരസ്യമായി ബയിടനെ പിന്താങ്ങുന്നു. ട്രംപിന്റെ പല കടും പിടുത്തങ്ങള്‍ സ്വയം വേണ്ടന്നു വെച്ചു എങ്കിലും ഇവരെ തിരികെ കൊണ്ടുവരാന്‍ സാധിക്കില്ല. എക്‌സികുട്ടീവ് ഓര്‍ഡര്‍ ഇട്ടു സ്വന്തം ഇഷ്ടം നടത്തും എന്ന് വെറും പൊള്ള ഭീഷണി നടത്താം എന്ന് അല്ലാതെ പ്രയോചനം ഒന്നും ഇല്ല. ഭരണ ഘടന പ്രകാരം ഫണ്ട് എത്ര, എവിടെ എങ്ങനെ വിനിയോഗിക്കണം എന്നത് തീരുമാനിക്കുന്നത് ഹൌസ് ആണ്, പ്രസിടെണ്ടിനു അത്തരം അധികാരം ഇല്ല. വാര്‍ നടന്നാല്‍ സിറ്റിംഗ് പ്രസിടെണ്ട് ജെയിക്കാന്‍ സാധ്യത കൂടുതല്‍ ഉണ്ട്. ഇറാന്‍, ചയിന - ഇവരെ ഒക്കെ ആക്രമിക്കാന്‍ ഉള്ള പ്ലാനുകളും പാളി. മറ്റൊരു രാജ്യത്തോട് യുദ്ധം പ്രക്യപിക്കുവനുള്ള അധികാരവും ഹൌവ്സ്സിനു മാത്രം ഉള്ളത് ആണ്. ട്രപിന്റെ വീഴ്ച്ച, പരാജയം -ഒക്കെ ഡെമോക്രാറ്റ്കള്‍ നിമിത്തം എന്ന സ്ഥിരം പല്ലവി നിമിത്തം ഡെമോക്രാറ്റ്കളില്‍ നിന്നും സഹാനുഭൂതി ഒന്നും ലഭിക്കില്ല.

റോം കത്തുമ്പോള്‍ വീണ വായിച്ച നീറോയെ പ്പോലെ ആണ് ട്രംപിനെ ഭൂരിഭാഗം വോട്ടര്‍മാര്‍ കാണുന്നത്. കൊറോനയെ നേരിടുവാനും, കഷ്ടപാടുകള്‍ അനുഭവിക്കുന്നവര്‍ക്ക് സഹായം എത്തിക്കുവാനും സെനട്ടിനോടും ഹോവ്സ്സിനോടും സഹകരിക്കുക എന്നതിന് പകരം ട്വീറ്റ് ചെയിതു കൊണ്ടിരുന്നാല്‍ ...വോട്ടര്‍മാര്‍ വെറുക്കും. അതാണ് ഇപ്പോള്‍ ട്രമ്പ് അനുഭവിക്കുന്നത്.

അങ്ങോട്ടോ ഇങ്ങോട്ടോ മാറാവുന്ന സ്വിംഗ് സ്‌റേറ്റ്കള്‍ ബയിടന്നെ ആണ് അനുകൂലിക്കുന്നത്, റെഡ് റിപ്പപ്ലിക്ക്ന്‍ സ്‌റേറ്റ് സ്വിംഗ് സ്‌റേറ്റ്കളുമായി മാറുന്നു. ട്രമ്പ് ജയിക്കില്ല എന്ന് റിപ്പ്‌ലിക്ക്‌ന്‌സിനു നല്ലവണ്ണം അറിയാം. അതിനാല്‍ സെനറ്റ് എങ്കിലും പിടിച്ചു നിര്‍ത്താന്‍ ആണ് അവര്‍ ശ്രമിക്കുന്നത്. 30 സ്‌റേറ്റ് കളില്‍ ഏര്‍ലി വോട്ടിംഗ് ഉണ്ട്. നാഷണല്‍ പോളില്‍ ബയിടന്‍ ആണ് മുന്നില്‍. ഹൂസ്‌റ്ന്‍ കാരന്‍ അനുഗ്രഹി കള്ളം ആണ് എഴുതിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് നേരിടുന്ന രിപപ്ലിക്കന്‍ സ്ഥാനാര്‍ഥികള്‍ ട്രമ്പില്‍ നിന്നും അക്ന്നാലെ ജയിക്കാന്‍ സാധ്യത ഉള്ളു എന്ന് സെനറ്റ് മജോരിറ്റി ലീഡര്‍ മിച് മക്കൊനല്‍ പ്രസ്താവിച്ചു. ഇതൊക്കെ മറച്ചു വെച്ചാണ് മലയാളി ട്രംപന്മ്മാര്‍ എഴുതിവിടുന്നത്.

ബ്ലാക്ക് ലയിവ്‌സ് മാറ്റര്‍ ജാഥയെ അനുകൂലിച്ചവരെ അടിച്ചു ഓടിക്കാന്‍ ഫെടരല്‍ പോലിസിനെ ഉപയോഗിച്ചത് കൊണ്ട് ദോഷം അല്ലാതെ ഗുണവും കിട്ടിയില്ല. - തുടരും.

Join WhatsApp News
MariammaJosephNY 2020-08-08 05:22:12
joe Arpaio Loses Bid To Reclaim His Old Job As Sheriff. He is a trump supporter. Arpaio, who was ousted by voters as Maricopa County Sheriff in 2016, based much of his campaign around his support of Donald . During his campaign, Arpaio vowed to bring back practices that the courts have either deemed illegal or his successor has ended, including his trademark immigration crackdowns and use of jail tents in the Arizona heat. This is a sign of the future of things to happen.
NinanAbrahamCA 2020-08-08 05:33:48
മുൻ ഡെപ്യൂട്ടി അറ്റോർണി ജനറൽ സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയിൽ ഹാജരാകുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് “നൂറ്റാണ്ടിന്റെ കുറ്റകൃത്യ” ത്തിന്റെ ഭാഗമാണെന്ന് ട്രംപ് ചൊവ്വാഴ്ച സാലി യേറ്റ്സിനെതിരെ ആഞ്ഞടിച്ചു. “സാലി യേറ്റ്സിന് വിശ്വാസ്യതയില്ല,” ട്രംപ് ട്വീറ്റ് ചെയ്തു, സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ചെയർമാൻ ലിൻഡ്സെ ഗ്രഹാം ഇതേസമയം തന്റെ പ്രാരംഭ പ്രസ്താവന നടത്തുകയായിരുന്നു. ഇതാണ് ട്രംപിന്റെ ട്വീറ്റ് :- “അവർ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ രാഷ്ട്രീയ കുറ്റകൃത്യത്തിന്റെ ഭാഗമായിരുന്നു, ഒബാമ ബിഡന് എല്ലാം അറിയാമായിരുന്നു! സാലി യേറ്റ്സ് ജനറൽ ഫ്ലിൻ സംഭാഷണം ചോർത്തിയോ? സത്യപ്രതിജ്ഞ ചെയ്ത് അവളോട് ചോദിക്കുക. റിപ്പബ്ലിക്കൻ‌മാർ‌ ഡെമോക്രാറ്റുകളുടെ ഗെയിം കളിക്കുന്നു !" 2016 ലെ തിരഞ്ഞെടുപ്പിൽ റഷ്യയുടെ ഇടപെടലിനെക്കുറിച്ചുള്ള അന്വേഷണത്തിനിടെ ചില ട്രംപിന്റെ കൂട്ടാളികളെ നിരീക്ഷിച്ച് മുൻ ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ തങ്ങളുടെ അധികാരം ദുരുപയോഗം ചെയ്തുവെന്ന് സെനറ്റർ ലിൻഡ്സെ ഗ്രഹാം ആരോപിക്കുന്നു.
2020-08-08 05:40:04
പ്രിയ ക്രിസ്ത്യാനികളേ, ഡൊണാൾഡ് ട്രംപിന്റെ ക്രിസ്ത്യൻ മതം എന്താണ്? ഇയാളെ നിങ്ങള്‍ ക്രിസ്തിയാനി ആയി അങ്ങികരിക്കുമോ?
2020-08-08 05:49:35
മലയാളി വോട്ടര്‍മാര്‍ മനസിലാക്കാൻ ഇത് എഴുതിയിരിക്കുന്നു : കൊഡക്-മാഗ ഇൻസൈഡർ ട്രേഡിംഗ് തട്ടിപ്പ് പദ്ധതിക്ക് 765 മില്യൺ ഡോളർ, വയിറ്റ് ഹൌസ് നവീകരണത്തിന് 377 മില്യൺ ഡോളർ, എഫ്ബിഐ ആസ്ഥാനത്തിന് 2 ബില്ല്യന്‍ , യുദ്ധവിമാനങ്ങൾക്ക് പണം, പക്ഷേ പണമില്ല കൊറോനയെ അതിജീവിക്കാൻ അമേരിക്കക്കാരെ സഹായിക്കുവാന്‍. ഇ ബില്ലിനെ ഡെമോക്രാറ്റ്കള്‍ സമ്മതിക്കാത്തതിന് ട്രമ്പ്‌ കുറ്റപ്പെടുത്തുകയും ചെയ്യുന്നു.
JaseenaRamachandran 2020-08-08 06:06:30
Adam Schiff- "Trump says “I don’t care what anybody says” when intel agencies disclosed Russia is interfering in our election to hurt Biden. Of course he doesn’t. He has solicited foreign help again and again. From Russia, Ukraine & China. He doesn’t care about our democracy. Only himself.
GPuthenkurish 2020-08-08 09:42:39
നേതൃത്വത്തിന്റെ ഒരു ഗുണങ്ങളും തൊട്ടു തീണ്ടാത്ത ഒരു വ്യക്തിയാണ് ട്രംപ് . എന്നാൽ ഒരു ഏകാധിപതിയുടെ സർവ്വ ലക്ഷണങ്ങളുമുണ്ട് . പൊതുവെ ഇത്തരക്കാർ സ്വാർത്ഥരും എല്ലാം അവരുടെ നിയന്ത്രണത്തിൽ ആയിരിക്കണം എന്ന് ചിന്തിക്കുന്നവരുമാണ് . ഇവരെ ഒരിക്കലും വിശ്വസിച്ചു കൂടാ. തൻറെ സുഖം മാത്രം ലഷ്യമാക്കിയവരെ വളരെ വേഗം തിരിച്ചറിയാം . മൂന്ന് വിവാഹം , ഇരുപതിൽ കൂടുതൽ സ്ത്രീകൾ ഇയാൾ പീഡിപ്പിച്ചുവെന്ന് കുറ്റാരോപണം നടത്തുന്നു, മൂവായിരത്തിൽ ഏറെ കേസുകൾ ഇയാളുടെ പേരിൽ നിലനിൽക്കുന്ന, മുള്ളർ അന്വേഷണവുമായി ബന്ധപ്പെട്ട് മുപ്പത്തിയെട്ടുപേരിൽ ഏറെ ശിക്ഷക്കപെട്ടു . ഇങ്ങനെ എണ്ണിയാൽ തീരാത്ത കുറവുകൾ ഉള്ള ഒരു വ്യക്തിയെ ആരെങ്കിലും അവരുടെ അവരുടെ പ്രസ്ഥാനത്തിൽ ഒരു ജോലിക്കുപോലും വയ്ക്കില്ല . ആൻഡ്രൂസ് പറഞ്ഞിരിക്കുന്നത് പോലെ ഇയാളുടെ സ്വാഭാവവുമായി സമാനതയുള്ളവർക്കെ ഇയാളെ പിൻതുണയ്ക്കാനാവു .ഇയാളുടെ ക്രിസ്ത്യാനിറ്റി ജെറിഫാൾവെല്ലിന്റെയും ജിം ബേക്കറിന്റെയും ക്രിത്യാനിറ്റിയൂം ഒന്നു തന്നെയാണ്‌. ഇയാളുടെ വലിയ ഓപ്പോർട്ടറായ ജെറിഫാൾവെല്ലിന്റ യും ഒരു സ്ത്രീയുടെയും നഗ്ന ചിത്രം പുറത്തു വന്നതോടെ അയാളെ ആ സ്ഥാനത്തു നിന്നും പുറത്തു ചാടിച്ചു . ഇതൊക്കെ ആയിട്ടും ട്രംപിനെ ദിവ്യനും ലോക രക്ഷകനുമായി കാണുന്ന മലയാളികളുമായി ഇടപെടാതിരിക്കുക . ആൻഡ്രൂ പറഞ്ഞതുപോലെ വോട്ട് ചെയ്യുന്ന മലയാളികളുടെ എണ്ണം കടലിൽ കായം കലക്കിയതുപോലെയാണ് . കിട്ടിയ അവസരം ഉപയോഗിക്കാതെ ദൂരത്തടിച്ച ഈ മനുഷ്യനെ വിട്ട് ഓടിപോകുക . ട്രംപിന്റ് കുടിലമായ ലോകത്തിലേക്ക് മലയാളികളെ കൂട്ടിക്കൊണ്ടുപോകുന്ന ആൻഡ്രൂസിന് എല്ലാ ഭാവുകങ്ങളും നേരുന്നു
ProfGFNPhd 2020-08-08 10:25:27
പുത്തൻ കുരിശേ, ഇദ്ദേഹം എന്തൊക്കെ പറഞ്ഞാലും ഒന്നും സംഭവിക്കാൻ പോണില്ല. താങ്കളെ പോലുള്ള ഒരു പാട് പേരെ കണ്ടവനാ ഈ ട്രംപ് സാർ. ഒന്ന് പോ.
AntonyVargheseAlabama 2020-08-08 11:17:57
ആലബാമയിലെ റിപ്പപ്ലിക്കൻ കോൺഗ്രസ്സമാൻ - വിൽ ഡിസ്മ്യൂക്കസ് -നെ ഫസ്റ്റ് ഡിഗ്രി കളവിനു അറസ്റ്റുചെയ്തു. ഇയാളുടെ പേരില്‍ അരസ്റ്റ് വാര്‍ണ്ട് ഉണ്ട് എന്ന് ഡിസ്റ്റ്ട്രിക് അറ്റോർണി പ്രഖ്യാപിച്ചു, അതോടെ മോണ്ടുഗോമറി കോവുണ്ടി ടെറ്റന്ഷന് ഫെസിലിറ്റിയിൽ നേരിട്ട് വന്നു കീഴടങ്ങി. ഇയാൾ നേരത്തെ ജോലി ചെയ്യ്തിരുന്ന വെയ്‌സ് കോമെസ്സിയൽ ഫ്ളോറിങ് എന്ന ബിസിനസ്സിൽ നിന്നും രണ്ടു വർഷക്കാലം അയാൾ മോഷണം നടത്തി. ട്രംപും, മക്കളും, മരുമകനും, കൂടെയുള്ള റിപ്പപ്ലിക്കൻസും ഇത്തരക്കാർ ആണ്. ട്രെഷറി കൊള്ള അടിക്കുന്ന ഇവരെ പുറത്താക്കുക. വളരെ വിഞ്ജാന പ്രദമായ പൊളിറ്റിക്കൽ സത്യങ്ങൾ വെളിവാക്കുന്ന ഇ ലേഖനം അമേരിക്കയിൽ വോട്ട് ഉള്ള എല്ലാ മലയാളികളും വായിക്കണം. കൃസ്തു മതത്തിലെയും ബൈബിളിലിയെയും കപട കഥകൾ പുറത്തു കൊണ്ടുവരുന്ന അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റിംഗ്‌സും , ഇ മലയാളിയിലെ കമന്കളും ഉഗ്രൻ.
SAVETHEPOSTOFFICE 2020-08-08 13:20:24
അമേരിക്കൻ ഭരണഘടന അനുവദിച്ച ഏജൻസി ആണ് പോസ്റ്റൽ സർവീസ്. ഇതിനെ ഇല്ലാതാക്കാൻ ആണ് പുതിയ പോസ്റ്റ്മാസ്റ്റർ ജനറൽ ശ്രമിക്കുന്നത്. റിപ്പപ്ലിക്കൻസ് പല തവണ ഇത് ശ്രമിച്ചു പരാജയപ്പെട്ടു. 630,000 ൽ അധികം ആളുകൾ നേരിട്ട് പോസ്റ്റൽ സർവീസിൽ ജോലി ചെയുന്നു. അനേകായിരം ആളുകൾ ഇതിനോട് ബന്ധപ്പെട്ട ബിസിനസ്സുകളിൽ ജോലി ചെയ്യുന്നു. ഇവരെയൊക്കെ തൊഴിൽ രഹിതർ ആക്കാൻ ആണ് ട്രംപ് ശ്രമിക്കുന്നത്. Postmaster General Louis DeJoy and his wife, Aldona Wos, nominated to become our ambassador to Canada, own between $30 million and $75 million of assets in competitors to the US Postal Service. No problem there, right?. മാർ -ലാഗോ കൾട്ട്കാർ മാത്രം ഇവിടെ ജീവിച്ചാൽ മതിയോ? അനേകം ഇന്ത്യക്കാരും കേരളീയരും പോസ്റ്റൽ സർവീസിൽ ജോലി ചെയുന്നു. പ്രിയ മലയാളി വോട്ടർമാരെ! നിങ്ങൾ ഏതു പാർട്ടിയിൽ പെട്ടവർ ആണെങ്കിലും ഞങ്ങളുടെ കഞ്ഞി മുട്ടിക്കല്ലേ! ദയവായി പോസ്റ്റൽ സർവീസിനെ സപ്പോർട് ചെയുന്ന ഡെമോക്രാറ്റുകൾക്ക് വോട്ട് ചെയുക. - ഞാനും എൻ്റെ ഭാര്യയും, മറ്റു പല സുഹൃത്തുക്കളും പോസ്റ്റൽ സർവീസിൽ അന്ന് 25 ൽ അധികം വർഷം ജോലി ചെയുന്നത്. Thanks to Andrew, i read your article on Postal Service before. I know you work there too. Write about what is going on now. We are afraid to lose our job.
FazelHassanNJ 2020-08-09 05:28:27
പത്രക്കാരുടെ ചോധ്യങ്ങ്ള്‍ക്ക് മറുപടി പറയാന്‍ കഴിയാതെ ട്രമ്പ്‌ ഓടി. ഇയാള്‍ പറയുന്ന കള്ളങ്ങളെ ഇയാളോട് ചോദിച്ചാല്‍ ഇനിയും ഓടും. ഇ നാട് നന്നാവുവാന്‍ ഇയാളെയും കൂടെ ഉള്ളവരെയും തോല്‍പ്പിക്കുക Just like a coward, Trump stormed out of a news briefing after being called out for trying to take credit for a bill signed by Obama. After being called out by a reporter about his false claim that he signed into law the Veterans Choice bill, onald swiftly ended a news conference with reporters at his Trump National Golf Club Bedminster on Saturday. Trump was called out for lying about signing Barack Obama’s Veterans Choice bill — as he has done over 140 times. But unlike many other times when he has lied about the topic, Trump was fact-checked to his face over his false claim by CBS White House correspondent Paula Reid. Unable to respond, Trump abruptly fled his press conference.
JancyPhilipWDC 2020-08-09 05:46:05
trump’s Suggestion Of Accepting Republican Nomination At White House is illegal. the WH is not for either political party and no campaigning should EVER be done there. And why is he so concerned with the cost when he uses our money to go golfing all the time. Except that it must be his money he spends to do his campaigning - NOT THE MONEY OF THE PEOPLE OF THE USA. [ great information andrews, keep educating malayalees]
AliceGeorgeNV 2020-08-09 15:51:31
Victory for Democracy. ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ സർക്യൂട്ട് കോടതി വെള്ളിയാഴ്ച ഹൌസ് ജുഡീഷ്യറി കമ്മിറ്റി. മുൻ വയിറ്റ് ഹൗസ് കൗൺസിലർ ഡോൺ മക്കാനിനു അയച്ച സപ്പീന നടപ്പാക്കുവാൻ അനുവദിച്ചു. ഡെമോക്രാറ്റുകൾക്കു അനുകൂലമായി വിധി, ട്രമ്പ് വിലക്കിയ പലരേയും കോടതി കേറ്റും. ട്രമ്പ്‌ മറച്ചു വെച്ചത് പലതും പുറത്തുവരും. സപ്പിന അനുസരിക്കാത്തവര്‍ക്ക് എതിരെ , കേസെടുക്കാനും അവരുടെ സപിന നടപ്പാക്കാനും ഡെമോക്രാറ്റുകളെ ഈ വിധി അനുവദിക്കും. യു‌എസ് സുപ്രീം കോടതിയിൽ അപ്പീല്‍ ചെയുവാന്‍ വൈറ്റ് ഹവുസ്സിനെ പ്രേരിപ്പിച്ചേക്കാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക