Image

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സെപ്റ്റംബര്‍ 1 മുതല്‍ തുറന്നേക്കും

Published on 07 August, 2020
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സെപ്റ്റംബര്‍ 1 മുതല്‍ തുറന്നേക്കും
ന്യൂഡല്‍ഹി : സ്കൂളുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സെപ്റ്റംബര്‍ 1 മുതല്‍ നവംബര്‍ 14 വരെ ഘട്ടം ഘട്ടമായി തുറക്കുന്നതു കേന്ദ്ര പരിഗണനയില്‍.

ആദ്യം 10,11,12 ക്ലാസുകളിലും അടുത്ത ഘട്ടത്തില്‍ 6,7,8,9 ക്ലാസുകളിലും സ്കൂള്‍ പഠനം പുനരാരംഭിക്കുക എന്നതാണു നിര്‍ദേശം. െ്രെപമറി, പ്രീ പ്രൈമറി ക്ലാസുകളിലെ പഠനം തല്‍ക്കാലം ഓണ്‍ലൈനായി തുടരും. അതേസമയം, സാഹചര്യം നോക്കി സംസ്ഥാനങ്ങള്‍ക്ക് അന്തിമ തീരുമാനമെടുക്കാം.

അണ്‍ലോക്ക് 4 മാര്‍ഗരേഖയില്‍ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തും. കോവിഡ് നിയന്ത്രണത്തിനുള്ള മന്ത്രിതല ഉപസമിതി യോഗത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ച നടന്നു. പ്രധാന നിര്‍ദേശങ്ങളിങ്ങനെ:

ക്ലാസുകള്‍ 2 ഷിഫ്റ്റുകളായിട്ടാകണം – രാവിലെ 8 മുതല്‍ 11 വരെ; ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ. ഇടയ്ക്കുള്ള ഒരു മണിക്കൂറില്‍ ക്ലാസ്മുറികള്‍ അണുവിമുക്തമാക്കണം. ഒരുസമയം, 33% അധ്യാപകരും കുട്ടികളുമേ ഉണ്ടാകാവൂ. എല്ലാവര്‍ക്കും എല്ലാ ദിവസവും ക്ലാസ് ഉണ്ടാവില്ല. ഒരു ക്ലാസിലെ തന്നെ പകുതി കുട്ടികള്‍ക്ക് ഒരു ദിവസവും മറ്റുള്ളവര്‍ക്കു മറ്റൊരു ദിവസവും എന്ന രീതിയില്‍ ക്രമീകരിക്കണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക