Image

പെട്ടിമുടി ഉരുള്‍പൊട്ടല്‍, 17 മരണം; 49 പേര്‍ക്കായി തിരച്ചില്‍

Published on 07 August, 2020
പെട്ടിമുടി ഉരുള്‍പൊട്ടല്‍, 17 മരണം; 49 പേര്‍ക്കായി തിരച്ചില്‍
മൂന്നാര്‍: മൂന്നാറില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ പെട്ടിമുടിയില്‍ ഉരുള്‍പൊട്ടി തൊഴിലാളിലയങ്ങള്‍ക്കുമേല്‍ വീണ് 17പേര്‍ മരിച്ചു. കണ്ണന്‍ദേവന്‍ ഹില്‍സ് പ്ലാന്റേഷനിലെ തൊഴിലാളികള്‍ താമസിച്ചിരുന്ന ലയങ്ങള്‍ നാമാവശേഷമാക്കിയ ദുരന്തത്തില്‍ മണ്ണിനടിയില്‍ കുടുങ്ങിയ 49 പേരെ കണ്ടെത്താനായിട്ടില്ല. ഒരാളുടെ നില ഗുരുതരമാണ്. ശബ്ദം കേട്ടിറങ്ങിയോടിയ ഒമ്പതുപേര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ആറുമാസം പ്രായമുള്ള കുഞ്ഞിനെയും രക്ഷിക്കാനായി. കനത്ത മഴയും മൂടല്‍മഞ്ഞും തടസ്സപ്പെടുത്തുന്നുണ്ടെങ്കിലും രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു. വ്യാഴാഴ്ച രാത്രി 10.45നുണ്ടായ ദുരന്തം പുറംലോകമറിഞ്ഞത് പത്തു മണിക്കൂറിനു ശേഷമാണ്.

ഇരവികുളം ദേശീയോദ്യാനത്തിന്റെ അതിര്‍ത്തിയില്‍നിന്നു വന്‍ ശബ്ദത്തോടെ പൊട്ടിയെത്തിയ ഉരുള്‍ രണ്ട് കിലോമീറ്റര്‍ താഴെയുള്ള തൊഴിലാളിലയങ്ങളെ തകര്‍ത്തെറിഞ്ഞ് പെട്ടിമുടി പുഴയിലേക്കു പതിച്ചു.ഉറക്കത്തിലായിരുന്നതിനാല്‍ ആളുകളില്‍ ഭൂരിപക്ഷത്തിനും രക്ഷപ്പെടാനായില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക