Image

ടെക്സസ്സിൽ കോവിസ് 19 മരണം 8000 കവിഞ്ഞു

പി.പി.ചെറിയാൻ Published on 08 August, 2020
ടെക്സസ്സിൽ കോവിസ് 19  മരണം 8000 കവിഞ്ഞു
ഓസ്റ്റിൻ :- ടെക്സസ്സ് സ്റ്റേറ്റ് ഹെൽത് അധികൃതർ ആഗസ്റ്റ് 7-  ന് പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച് സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 8096 ആയി ഉയർന്നു. വെള്ളിയാഴ്ച മാത്രം സംസ്ഥാനത്ത് കോവിഡു മൂലം മരണമടഞ്ഞവർ 293 പേരാണെന്നും രോഗം സ്ഥിരീകരിച്ചവർ 7039 പേർക്കാണെന്നും സ്ഥിരീകരിച്ചു.
ടെക്സസ്സ് സംസ്ഥാനത്ത് 474 524 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചപ്പോൾ കാലിഫോർണിയയും ഫ്ളോറിഡയുമാണ് ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ച മറ്റ് രണ്ടു സംസ്ഥാനങ്ങൾ .
ജൂലൈ മധ്യത്തോടെ കോവിഡിന്റെ വ്യാപനത കുറവനുഭവപ്പെടുമെന്നും ടെക്സസ്സ് ആശുപത്രികളിൽ 8000-ൽ താഴെ മാത്രമേ ചികിൽസക്ക് എത്തിയിരുന്നുള്ളുവെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു.
ടെക്സസ്സിൽ ഹോട്ട്സ്പോട്ടായി മാറിയ ഹാരിസ് കൗണ്ടിയിൽ നാലു താൽക്കാലിക കോവിഡ് 19 പരിശോധനാ കേന്ദ്രങ്ങൾ കൂടി തുറന്നു പ്രവർത്തിക്കുന്നതായി വെള്ളിയാഴ്ച ടെക്സസ്സ് ഗവർണർ ഗ്രേഗ് ഏബട്ട് വെളിപ്പെടുത്തി.
ദിവസം 1250 പരിശോധനകളാണ് ഇവിടെ നടത്തുക. അതോടൊപ്പം 1.1 ബില്യൺ ഡോളർ നേഴ്സിങ് കെയർ ഫെഡിലിറ്റികൾ ഫെഡറൽ ഗവൺമെന്റ് അനുവദിച്ചതായും ഗവർണർ പറഞ്ഞു. ടെക്സസ്സിൽ രോഗവ്യാപനം കുറയുന്നുണ്ടെന്നും മുൻകരുതലുകൾ തുടർന്നും പാലിക്കണമെന്നും ഗവർണർ അഭ്യർത്ഥിച്ചു.
ടെക്സസ്സിൽ കോവിസ് 19  മരണം 8000 കവിഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക