Image

മഴയില്‍ മുങ്ങി കുട്ടനാട്

Published on 08 August, 2020
മഴയില്‍ മുങ്ങി കുട്ടനാട്
ആലപ്പുഴ : അതിശക്തമായ മഴയും കിഴക്കന്‍ വെള്ളത്തിന്റെ വരവും കുട്ടനാടിനെ വെള്ളത്തിലാക്കി. ആലപ്പുഴ - ചങ്ങനാശേരി (എ.സി) റോഡില്‍ വെള്ളം കയറി. എ.സി റോഡില്‍ കിടങ്ങറ, പൂവം, മാമ്ബുഴക്കരി, പള്ളിക്കൂട്ടുമ്മ, മങ്കൊമ്ബ്, നെടുമുടി ഭാഗങ്ങളില്‍ വെള്ളം കയറിയിട്ടുണ്ട്. ഇതുമൂലം എ.സി റോഡ് വഴിയുള്ള ബസ് സര്‍വീസ് ഭാഗികമായി നിര്‍ത്തിവച്ചു. ആലപ്പുഴയില്‍ നിന്ന് മങ്കൊമ്ബ് വരെ മാത്രമേ ബസ് സര്‍വീസ് നടത്തുന്നുള്ളൂ. ഇനിയും മഴ തുടര്‍ന്നാല്‍ എ.സി റോഡ് വഴിയുള്ള ഗതാഗതം പ്രതിസന്ധിയിലായേക്കും.
കിഴക്കന്‍ വെള്ളത്തിന്റെ വരവ് കൂടിയതോടെ ആറുകളില്‍ വെള്ളം ഏറി. കുട്ടനാടിന്റെ പലഭാഗങ്ങളിലും വീടുകള്‍ വെള്ളത്തിലായി. പലരും വീടുകളില്‍ നിന്ന് മാറി തുടങ്ങി. കുട്ടനാട്, ചെങ്ങന്നൂര്‍, ചേര്‍ത്തല താലുക്കുകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക