Image

ഡല്‍ഹിയില്‍ കൊള്ളസംഘത്തിലെ രണ്ടു പേരില്‍ നിന്ന് പിടിച്ചെടുത്തത് ഒരു കോടി രൂപയുടെ ആഭരണങ്ങള്‍

Published on 08 August, 2020
 ഡല്‍ഹിയില്‍ കൊള്ളസംഘത്തിലെ രണ്ടു പേരില്‍ നിന്ന് പിടിച്ചെടുത്തത് ഒരു കോടി രൂപയുടെ ആഭരണങ്ങള്‍


ന്യൂഡല്‍ഹി: ഡല്‍ഹി പോലീസ് പിടികൂടിയ കൊള്ളസംഘത്തില്‍ നിന്ന് കണ്ടെടുത്തത് ഒരു കോടി രൂപയുടെ ആഭരണങ്ങള്‍. 'തക്-തക് ഗാങ്' എന്നറിയപ്പെടുന്ന സംഘത്തിലെ രണ്ടു പേരെയാണ് പിടികൂടിയത്. മോഷണത്തിന് ഇരയാകുന്നയാളുടെ ശ്രദ്ധ തിരിച്ചശേഷം മോഷ്ടിക്കുന്ന രീതിയാണ് ഈ സംഘത്തിന്റേത്. 

ഇന്ദര്‍പുരി സ്വദേശി സന്ദീപ് (22), മദന്‍ഗിരി സ്വദേശി സന്തോഷ് (20) എന്നിവരാണ് പിടിയിലായിരിക്കുന്നത്. റാണി ഝാന്‍സി റോഡില്‍ ബുധനാഴ്ച നടത്തിയ കൊള്ളമുതലാണ് ഇവരുടെ കൈവശമിരുന്ന ആഭണങ്ങളെന്ന് പോലീസ് അറിയിച്ചു. പ്രദേശത്തെ സിസിടിവിയില്‍ നിന്നും പ്രതികളില്‍ ഒരാളെ തിരിച്ചറിഞ്ഞിരുന്നു. അയാളുടെ നീളമുള്ള മുടിയാണ് തിരിച്ചറിയാന്‍ സഹായിച്ചത്. 

രണ്ടു പേരാണ് മോഷണത്തിന് പിന്നിലെന്ന് സൂചന ലഭിച്ചിരുന്നു. പ്രതികള്‍ എത്താന്‍ സാധ്യതയുള്ള സെന്‍ട്രല്‍ മാര്‍ക്ക്, മദന്‍ഗിരി എന്നിവിടങ്ങളില്‍ ഇവര്‍ക്കായി കുരുക്ക് ഒരുക്കിയിരുന്നു. 

മുന്‍പ് 70 ലക്ഷം രൂപ കവര്‍ന്ന കേസില്‍ അറസ്റ്റിലായ ആളാണ് സന്ദീപ്. മോഷ്ടിച്ച ആഭരണങ്ങളുമായി ഡല്‍ഹി വിടാനായിരുന്നു പദ്ധതിയെന്ന് ഇവര്‍ പോലീസിനോട് സമ്മതിച്ചു. ഇതേരീതിയില്‍ മുന്‍പ് പല കൊള്ളകളും മോഷണങ്ങളും ഇവര്‍ നടത്തിയിരുന്നു. 

കാറിന്റെ ബോണറ്റില്‍ എണ്ണ ഒഴിക്കുകയാണ് ഇവരുടെ 'മോഡസ് ഓപറാണ്ടി' കാര്‍ സ്റ്റാര്‍ട്ടാക്കുന്നതോടെ കനത്ത പുകയും ദുര്‍ഗന്ധവും വമിക്കും. കാര്‍ ചൂടുപിടിക്കുകയും ചെയ്യും. ഇതോടെ വാഹനമോടിക്കുന്നയാള്‍ പുറത്തിറങ്ങുമ്പോള്‍ കാറിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന പണവും വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിച്ച് കടന്നുകളയുകയാണ് രീതി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക