Image

അഭിഷേക് ബച്ചന് കോവിഡ് നെഗറ്റീവ് ആയി

Published on 08 August, 2020
അഭിഷേക് ബച്ചന് കോവിഡ് നെഗറ്റീവ് ആയി
കോവിഡ് പോസിറ്റീവ് ആയി ചികിത്സയിലായിരുന്ന ബോളിവുഡ് നടന്‍ അഭിഷേക് ബച്ചന് കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയി. അഭിഷേക് തന്നെയാണ് ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചത്. പോസിറ്റീവ് ആയി ചികിത്സയിലുണ്ടായിരുന്ന പിതാവ് അമിതാഭ് ബച്ചന് നേരത്തെ തന്നെ കോവിഡ് നെഗറ്റീവ് ആയി ആശുപത്രി വിട്ടിരുന്നു. 

ഇന്ന് ഉച്ചയ്ക്ക് എനിക്ക് കോവിഡ് നെഗറ്റീവ് ആയി. ഞാന്‍ നിങ്ങളോട് പറഞ്ഞില്ലേ, ഞാനിതിനെ തോല്‍പ്പിക്കുമെന്ന് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി. നാനാവതി ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും നന്ദി പറയുന്നു. - അഭിഷേക് ബച്ചന്‍ ട്വീറ്റ് ചെയ്തു. ഇന്‍സ്റ്റാഗ്രാമില്‍ ഹോസ്പിറ്റല്‍ കെയര്‍ഫോര്‍ഡിന്റെ ഫോട്ടോയും അഭിഷേക് പോസ്റ്റ് ചെയ്തിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക