Image

കരിപ്പൂര്‍ വിമാനത്താവള റണ്‍വേയില്‍ പല പ്രശ്‌നങ്ങളുമുണ്ട്, വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്

Published on 08 August, 2020
കരിപ്പൂര്‍ വിമാനത്താവള റണ്‍വേയില്‍ പല പ്രശ്‌നങ്ങളുമുണ്ട്, വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ്  നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവള റണ്‍വേയുടെ പല പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ച്‌ കഴിഞ്ഞ വര്‍ഷം വ്യോമയാന മന്ത്രാലയം എയര്‍പോര്‍ട്ട് ഡയറക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. 2019 ജൂലൈയില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെ പ്രധാന റണ്‍വെയില്‍ റബ്ബര്‍ അവശിഷ്ടങ്ങള്‍ ഉണ്ടെന്നും റണ്‍വേയില്‍ വെള്ളം കെട്ടി കിടക്കുന്നുവെന്നും വ്യോമയാനമന്ത്രാലയം വിമാനത്താവള ഡയറക്ടറെ അറിയിച്ചിരുന്നു.

റണ്‍വേയില്‍ വിള്ളലുകളുണ്ടെന്നും അനുവദനീയമല്ലാത്ത ചെരിവുണ്ടെന്നും കണ്ടെത്തിയിരുന്നു. അത്യാഹിത സാഹചര്യമുണ്ടായാല്‍ നേരിടാന്‍ വേണ്ട അഗ്‌നിശമന വസ്തുക്കള്‍ ആവശ്യത്തിന് സ്റ്റോക്ക് ചെയ്തിരുന്നില്ല. സര്‍വ്വീസിന് ശേഷം വിമാനങ്ങള്‍ നിര്‍ത്തിയിടുന്ന ഏപ്രണിലും വിള്ളലുകള്‍ കണ്ടെത്തി. കാലാവസ്ഥ സൂചന നല്‍കുന്ന ഡിജിറ്റല്‍ ഡിസ്‌പ്ലേ പ്രവര്‍ത്തിനരഹിതമാണ്. തുടങ്ങിയ പ്രശ്‌നങ്ങളും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടത്തി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഡിജിസിഎ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡിസി ശര്‍മ കരിപ്പൂര്‍ വിമാനത്താവള അധികൃതര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക