Image

മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ 23 വിദേശികളെ പിരിച്ചുവിട്ടു

Published on 08 August, 2020
 മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ 23 വിദേശികളെ പിരിച്ചുവിട്ടു


കുവൈറ്റ് സിറ്റി : വാര്‍ത്താ ടെലിവിഷന്‍ ചാനലില്‍ ജോലി ചെയ്യുന്ന 23 വിദേശികളെ മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ( MOI) പിരിച്ചുവിട്ടു . സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായാണ് നടപടി. അടുത്ത ദിവസം തന്നെ വിദേശികള്‍ അടക്കമുള്ള മറ്റൊരു ബാച്ചിനേയും പിരിച്ചുവിടുമെന്നാണ് സൂചന. പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് വീസ മാറ്റം അനുവദിക്കുകയില്ലെന്നും പകരം അവര്‍ക്ക് ഗ്രേസ് പിരീഡ് നല്‍കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക