Image

കുവൈറ്റില്‍ 472 പേര്‍ക്ക് കോവിഡ് ; മൂന്ന് മരണം

Published on 08 August, 2020
 കുവൈറ്റില്‍ 472 പേര്‍ക്ക് കോവിഡ് ; മൂന്ന് മരണം


കുവൈറ്റ് സിറ്റി : ആരോഗ്യമന്ത്രാലയം ഇന്നു പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം പുതിയതായി 472 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 71199 പേര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസം 2844 കോവിഡ് ടെസ്റ്റുകള്‍ നടത്തി. ഇതോടെ ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 529130 ആയി ഉയര്‍ന്നു.

കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികത്സയിലായിരുന്ന മൂന്ന് പേര്‍ കൂടി ഇന്നു മരണമടഞ്ഞതോടെ രാജ്യത്ത് ഇതുവരെ 474 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

476 പേര്‍ ഇന്നു രോഗ മുക്തി നേടി. ഇതോടെ മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 62806 ആയി. 7919 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. 125 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

അഹ്മദി ഗവര്‍ണറേറ്റില്‍ 104 പേര്‍, ജഹ്‌റ ഗവര്‍ണറേറ്റില്‍ 112 പേര്‍, ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ 96 പേര്‍, ഹവല്ലി ഗവര്‍ണറേറ്റില്‍ 73 പേര്‍, കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 87 പേര്‍ എന്നിങ്ങനെയാണ് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക