Image

ഭരണഘടനാവിരുദ്ധ "ഫൊക്കാന തിരഞ്ഞെടുപിനു" നിയമസാധുതയില്ല ,മാധവൻ നായർ

പി.പി.ചെറിയാൻ Published on 09 August, 2020
ഭരണഘടനാവിരുദ്ധ "ഫൊക്കാന തിരഞ്ഞെടുപിനു" നിയമസാധുതയില്ല ,മാധവൻ നായർ
ഡാളസ് :ഭരണഘടനാ വിരുദ്ധമായി ,യാതൊരു തത്വദീക്ഷയുമില്ലാതെ ഫൊക്കാനയുടെ ചില അംഗങ്ങൾ  നടത്തിയെന്ന് പറയപ്പെടുന്ന  തിരഞ്ഞെടുപിനു നിയമസാധുതയില്ലായെന്നും  ഈ   പ്രഹസനത്തിന്   ഓർഗനൈസേഷണൽ ടെറോറിസമെന്നല്ലാതെ വേറൊരു നിർവചനവും നൽകാനാവില്ലെന്ന് ഫൊക്കാന പ്രസിഡന്റ് മാധവൻനായർ .

ഇന്ത്യ പ്രസ്ക്ലബ് ഓഫ്  നോർത്ത് അമേരിക്കയുടെ നെത്ര്വതത്തിൽ ആഗസ്റ് 7 നു വിളിച്ചുചേർത്ത ഫൊക്കാന നേതാക്കളുടെ വെർച്യുൽ
പ്രസ്‌ മീറ്റിൽ  പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഫൊക്കാന പ്രസിഡന്റ് മാധവൻ നായർ .  തെറ്റു തിരുത്തുന്നതിന് ഇനിയും അവർക്കു അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു .പ്രസിഡന്റും അദ്ദേഹത്തിന്  പിന്തുണാ നല്കുന്ന ടോമി കൊക്കോട്ടു ,വിനോദ് കെയാർകെ ,ജോയ് ചാക്കപ്പൻ ,അബ്രഹാം ഈപ്പൻ ,ഡോ രഞ്ജിത് പിള്ള തുടങ്ങിയവർ സ്വീകരിച്ച അനുകൂല    സമീപനം ഇരു വിഭാഗങ്ങളും തമ്മിൽ  ഐക്യത്തിനുള്ള സാധ്യതകൾ വർധിപ്പിച്ചതായി പ്രസ്ക്ലബ് പ്രസിഡന്റ് ഡോ ജോർജ് കാക്കനാട് അറിയിച്ചു .

ജോർജി വർഗീസിന്റെ നെത്ര്വത്വത്തിൽ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട വിഭാഗം അവസാന നിമിഷം സമ്മേളനത്തിൽ പങ്കെടുക്കാതിരുന്നത് സമ്മേളനത്തിന്റെ ശോഭ അൽപം കെടുത്തിയെങ്കിലും അവരുമായി വീണ്ടും ചർച്ചക്കുള്ള അവസരം ഒരുക്കുമെന്നും സമ്മേളനത്തിൽ മോഡറേറ്ററായി പ്രവർത്തിച്ച സുനിൽ തൈമറ്റം പറഞ്ഞു .

ഫൊക്കാന നിലവിലുള്ള ഭരണഘടനയനുസരിച്ചു പുതിയ സംഘടനാഭാരവാഹികളുടെ തിരഞ്ഞെടുപ്പ്  തികച്ചും വോട്ടർമാരുടെ സാന്നിധ്യത്തിൽ മാത്രമേ നടത്താവൂ എന്ന കർശന  നിർദേശം ജോർജി വര്ഗീസ്സ് ടീം ലംഘിച്ചതായി പ്രസിഡന്റ്  മാധവൻ നായർ കുറ്റപ്പെടുത്തി  .ഈ നടപടി നിലനിൽക്കില്ലെന്നും അര്ഥശങ്കക്കിടയില്ലാത്തവണ്ണം അദ്ദേഹം വ്യക്തമാക്കി .ഫൊക്കാനയുടെ അംഗ സംഘടനകളിൽ  ഭൂരിഭാഗവും തങ്ങളെയാണ് പിന്തുണക്കുന്നതെന്നു പ്രസിഡന്റ് അവകാശപ്പെട്ടു 

.അമേരിക്കകാനഡാ മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായ ഫൊക്കാന ഐക്യത്തോടെ മുന്പോട്ടുപോകണമെന്നാണ് ഇന്ത്യപ്രസ് ക്ലബ് ആഗ്രഹികുന്നതെന്നും   അതിനാവശ്യമായ എല്ലാ സഹകരണവും ഞങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും   അഡ്വൈസറിബോർഡ് ചെയര്മാന് മധു  രാജൻ , സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ എന്നിവർ  ഉറപ്പു നൽകി .ഫൊക്കാനയെ പ്രതിനിധീകരിച്ചു  ചർച്ചയിൽ പങ്കെടുത്തവർ അവരുടേതായ ന്യായീകരണവും വിശദീകരണവും നൽകി .

ഇന്ത്യ പ്രസ് ക്ലബിന്റെ നേതാക്കളായ ജീമോൻ ജോർജ്,ജോസ്‌  കടപ്പുറം, മാത്യു വര്ഗീസ് ,,രെജി ജോർജ് ,,ഷിജൊ പൗലോസ് ,ബിജു കിഴക്കേക്കുറ്റ് ,സജി അബ്രഹാം ,ബിനു ചിലമ്പത്തു ,,അലന് ജോൺ ,ഫ്രാൻസിസ് തടത്തിൽ സണ്ണി മാളിയേക്കൽതുടങ്ങിയവരുടെ ചോദ്യങ്ങൾക്കു ഫൊക്കാന നേതാക്കൾ ഉചിതമായ മറുപടി നൽകി . . ഫൊക്കാനയിൽ നിന്നും ഫോമാ രൂപികരിച്ചതിന്റെ മുറിവുണങ്ങുമുൻപ്  മറ്റൊരു ആഘാതം കൂടി ഫൊക്കാനാകു താങ്ങാനാകുമൊ എന്നാണ് അമേരിക്കൻ മലയാളികൾ ഉറ്റുനോക്കുന്നത് .
ഭരണഘടനാവിരുദ്ധ "ഫൊക്കാന തിരഞ്ഞെടുപിനു" നിയമസാധുതയില്ല ,മാധവൻ നായർ
Join WhatsApp News
vaayanakkaran 2020-08-09 10:15:57
ഫൊക്കാന രണ്ടോ മൂന്നോ ആയാലും അമേരിക്കയിലുള്ള മലയാളികൾക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ലായെന്നുള്ള സത്യം ഈ നേതാക്കൾ എന്ന് വിളിക്കുന്ന ശുംബന്മാർക്ക് നല്ലവണ്ണം അറിയാവുന്നതാണ്. ഒന്നാമത് അമേരിക്കയിലുള്ള വിദ്യാസമ്പന്നരും, ഉന്നത ജോലികൾ ചെയുന്ന മലയാളികൾ ഒരു ജോലിയും ഇല്ലാതെ പച്ചക്കറി നടുന്നവനെയും ചുമ്മാതെ കിട്ടുന്ന ഡിഗ്രിയും കൊണ്ട് നടക്കുന്നവനെയും ഭാര്യയുടെ തണലിൽ ജീവിക്കുന്നവനെയും അവരുടെ നേതാക്കൾ ആണെന്നും പറഞ്ഞു നടക്കുവാൻ നാണമില്ലേ.
payback 2020-08-09 11:03:16
What goes around, comes around. You got in to FOKANA by giving awards to FOKANA officials and influencing them and got elected even after representing a Nair association LOL. Now is the payback time.
2020-08-09 11:07:23
താങ്കൾ പ്രാഞ്ചിത്തരം കാട്ടാനുള്ള അവസരമാക്കി രണ്ടു വലിയ ഫോട്ടോസ് ഇട്ടിട്ടുണ്ടല്ലോ. ഇതാണോ ഫൊക്കാന കഷ്ടം. മുക്കാൽ പേജ് ഫോട്ടോസും കാൽ പേജ് ന്യൂസും, ഹ ഹ ഹ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക