Image

പോക്കറ്റടിക്കപ്പെട്ട പഴ്സ് 14 വര്‍ഷത്തിനുശേഷം തിരിച്ചുനല്‍കി പോലീസ്; പഴ്സില്‍ അസാധു നോട്ട്

Published on 09 August, 2020
പോക്കറ്റടിക്കപ്പെട്ട പഴ്സ് 14 വര്‍ഷത്തിനുശേഷം തിരിച്ചുനല്‍കി പോലീസ്; പഴ്സില്‍ അസാധു നോട്ട്

മുംബൈ: മുംബൈ ലോക്കല്‍ ട്രെയിനില്‍ 2006 ല്‍ നഷ്ടപ്പെട്ട പഴ്സ് 14 വര്‍ഷങ്ങള്‍ക്കുശേഷം ഉടമയ്ക്ക് തിരിച്ചു നല്‍കി മഹാരാഷ്ട്രാ പോലീസ്. പന്‍വേല്‍ സ്വദേശിയായ ഹേമന്ദ് പഡാല്‍ക്കര്‍ക്കാണ് പഴ്സ് തിരിച്ചുകിട്ടിയത്. പഴ്സ് നഷ്ടപ്പെടുമ്പോള്‍ അതിലുണ്ടായിരുന്നത് 900 രൂപയാണ്. അദ്ദേഹത്തിന് തിരിച്ചുകിട്ടിയത് 300 രൂപമാത്രം. അസാധു നോട്ട് അടക്കമുള്ളവയാണ് പഴ്സില്‍ ഉണ്ടായിരുന്നത്.

2006 ല്‍ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ്- പന്‍വേല്‍ ലോക്കല്‍ ട്രെയിനില്‍ സഞ്ചരിക്കവെയാണ് പഡാല്‍ക്കര്‍ക്ക് പഴ്സ് നഷ്ടപ്പെട്ടത്. അദ്ദേഹം റെയില്‍വെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കുശേഷം അതേക്കുറിച്ചെല്ലാം മറന്നുവെങ്കിലും കഴിഞ്ഞ ഏപ്രിലില്‍ പോലീസിന്റെ ഫോണ്‍ കോള്‍ വന്നു. അറസ്റ്റിലായ രു പോക്കറ്റടിക്കാരനില്‍നിന്ന് താങ്കളുടെ പഴ്സ് കിട്ടിയിട്ടുണ്ടെന്നും സ്റ്റേഷനില്‍ എത്തിയാല്‍ അത് നല്‍കാമെന്നും പോലീസ് പറഞ്ഞു. എന്നാല്‍ ലോക്ക്ഡൗണ്‍ ആയിരുന്നതിനാല്‍ അന്ന് അദ്ദേഹത്തിന് പോലീസ് സ്റ്റേഷനിലെത്താന്‍ കഴിഞ്ഞില്ല. 

നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെയാണ് അദ്ദേഹത്തിന് പോലീസ് സ്റ്റേഷനില്‍ എത്താനായത്. പഴയ പഴ്സ് തിരിച്ചു കിട്ടിയെങ്കിലും അതിലുണ്ടായിരുന്ന 900 രൂപ അദ്ദേഹത്തിന് കിട്ടിയില്ല. പഴ്സിലുണ്ടായിരുന്ന തുകയില്‍ 500 രൂപ 2016 ല്‍ അസാധുവാക്കപ്പെട്ട പഴയ നോട്ടായിരുന്നു. ബാക്കിയുള്ള 400 രൂപയില്‍ 100 രൂപ പഴ്സ് തിരിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ട് സ്റ്റാംപ് പേപ്പര്‍ വാങ്ങിയ ഇനത്തില്‍ പോലീസ് കുറച്ചു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക